---
title: "തളിപ്പറമ്പിൽ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു."
english_title: "Civil police officer fired in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15983/civil-police-officer-fired-in-taliparamba"
published_at: "2021-12-14T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b842584c1d7_,.jpg"
keywords: []
---

# തളിപ്പറമ്പിൽ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.

> **Lead Summary:** തളിപ്പറമ്പ്: മോഷണ കേസിൽ പ്രതിയായ ആളുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ തളിപ്പറമ്പ് സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.ഇ

## Article Content

തളിപ്പറമ്പ്: മോഷണ കേസിൽ പ്രതിയായ ആളുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ തളിപ്പറമ്പ് സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.ഇ

എൻ ശ്രീകാന്തിനെയാണ് സർവീസിൽ നിന്നും പിരിച്ചു വിട്ടത്. അര ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തതത് എന്നാണ് കണ്ടെത്തൽ.

ഗോകുൽ എന്നയാളെ നേരത്തെ എടിഎം കാർഡ് മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് സഹോദരിയുടെ എടിഎം കാർഡും കണ്ടെടുത്തു. ഈ കാർഡാണ് പോലീസുകാരനായ ശ്രീകാന്ത് കൈക്കലാക്കിയത്.

തുടർന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയിൽനിന്ന് എടിഎം കാർഡിന്റെ പിൻ നമ്പർ സ്വന്തമാക്കി. ഇതിനുശേഷം 9500 രൂപ പിൻവലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങൾ വാങ്ങിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് ശ്രീകാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ച് കേസ് പിൻവലിച്ചിരുന്നു. എന്നാൽ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15983/civil-police-officer-fired-in-taliparamba)