---
title: "ഈ ആഴ്ച രണ്ടുദിവസം ബാങ്ക് പണിമുടക്ക്; എടിഎം സേവനം മുടങ്ങും"
english_title: "Bank strike for two days this week; ATM service will be suspended"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15968/bank-strike-for-two-days-this-week-atm-service-will-be-suspended"
published_at: "2021-12-14T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b836ea935d2_news card.jpg"
keywords: []
---

# ഈ ആഴ്ച രണ്ടുദിവസം ബാങ്ക് പണിമുടക്ക്; എടിഎം സേവനം മുടങ്ങും

> **Lead Summary:** **ന്യൂഡല്‍ഹി: ഈ **ആഴ്ച രണ്ടുദിവസം ബാങ്ക് പണിമുടക്ക്. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ എടിഎം അടക്കമുള്ള സേവനങ്ങള്‍ മുടങ്ങും. ഡിസംബര്‍ 16നും 17നുമാണ് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**ന്യൂഡല്‍ഹി: ഈ **ആഴ്ച രണ്ടുദിവസം ബാങ്ക് പണിമുടക്ക്. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ എടിഎം അടക്കമുള്ള സേവനങ്ങള്‍ മുടങ്ങും. ഡിസംബര്‍ 16നും 17നുമാണ് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാങ്കിങ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിരെയാണ് സമരം. ഡിസംബര്‍ ഒന്നിന് ബാങ്കേഴ്‌സ് യൂണിയനുകള്‍ സംയുക്തമായി ജന്തര്‍ മന്ദറില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം ശക്തമാക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്.

എടിഎം അടക്കമുള്ള എസ്ബിഐ സേവനങ്ങളെ രണ്ടുദിവസത്തെ പണിമുടക്ക് ബാധിച്ചേക്കാം. പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയും പണിമുടക്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കിങ് യൂണിയനുകളുടെ സംയുക്ത മുന്നണിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ബിഇഎഫ്‌ഐ, ഐഎന്‍ബിഒസി തുടങ്ങിയ സംഘടനകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15968/bank-strike-for-two-days-this-week-atm-service-will-be-suspended)