---
title: "കണ്ണപുരം റൈഞ്ച് മുസാബഖയിൽ പാപ്പിനിശ്ശേരി  വെസ്റ്റ് അൻസാറുൽ ഇസ്ലാം മദ്റസ ജേതാക്കളായി"
english_title: "Pappinisseri West Ansarul Islam Madrasa wins Kannapuram Range Musabakha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15966/pappinisseri-west-ansarul-islam-madrasa-wins-kannapuram-range-musabakha"
published_at: "2021-12-14T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8352ce1d90_587ae7ef-7b3a-4a91-8682-71cbc610e613.jpg"
keywords: []
---

# കണ്ണപുരം റൈഞ്ച് മുസാബഖയിൽ പാപ്പിനിശ്ശേരി  വെസ്റ്റ് അൻസാറുൽ ഇസ്ലാം മദ്റസ ജേതാക്കളായി

> **Lead Summary:** **അഞ്ചാംപീടിക: ** കണ്ണപുരം റൈഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ ഓവറോൾ കിരീടം പാപ്പിനിശ്ശേരി വെസ്റ്റ് അസാറുൽ ഇസ്ലാം മദ്‌റസയും റണ്ണേഴ്സ് ഇസ്സത്തുൽ ഇസ്ലാം കണ്ണപരും ഈസ്റ്റ് മദ്റസയും സ്വന്തമാക്കി.മുഅല്ലിം വിഭാഗം ജാമിഅ അസ്അദിയ്യ വിന്നേഴ്സും പാപ്പിനിശ്ശേരി വെസ്റ്റ് അൻസാറുൽ ഇസ്ലാം മദ്റസ റണ്ണേഴ്സുമായി .

## Article Content

**അഞ്ചാംപീടിക: ** കണ്ണപുരം റൈഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ ഓവറോൾ കിരീടം പാപ്പിനിശ്ശേരി വെസ്റ്റ് അസാറുൽ ഇസ്ലാം മദ്‌റസയും റണ്ണേഴ്സ് ഇസ്സത്തുൽ ഇസ്ലാം കണ്ണപരും ഈസ്റ്റ് മദ്റസയും സ്വന്തമാക്കി.മുഅല്ലിം വിഭാഗം ജാമിഅ അസ്അദിയ്യ വിന്നേഴ്സും പാപ്പിനിശ്ശേരി വെസ്റ്റ് അൻസാറുൽ ഇസ്ലാം മദ്റസ റണ്ണേഴ്സുമായി .

അഞ്ചാപീടിക അൽ മദ്റസത്തുൽ ഇലാഹിയയിൽ നടന്ന മത്സരം മഖാം സിയാറത്തിന് ശേഷം രാവിലെ 7 മണിക്ക് മഹല്ല് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി പതാക ഉയർത്തി പരുവാടി ആരംഭിച്ചു.

പതിമൂന്നോളം മദ്രസയിൽ നിന്നായി ഇരുന്നൂറ്റി അമ്പത് ഓളം കുട്ടിക്കൾ പങ്കെടുത്ത മത്സര പരുവാടികൾ മൂന്ന് വേദികളിലായി നടന്നു. സമാപന സമ്മേളനം കെ ആർ ജെ എം പ്രസിഡന്റ് യൂസുഫ് ബാഖവി ഉത്ഘാടനം ചെയ്തു.

മുഹാസ്(എൽ ഐ എസ് സെക്രട്ടറി, അഞ്ചാം പീടിക ), അസ്‌ലം ഹാജി ( കെ ആർ എം എ ട്രഷറർ), ഹക്കീം ഹാജി (കെ ആർ എം എ പ്രസിഡന്റ്), ആർ പി അബ്ദുള്ള ഹാജി (പ്രാദേശിക പ്രോഗ്രാം കൺവീനർ) എന്നിവർ ആശംസ പറഞ്ഞു. എ ജാബിർ മാസ്റ്റർ നന്ദി അറിയിച്ചു ശേഷം വേദിയിൽ ബുർദ മജ്‌ലിസും അവതരിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15966/pappinisseri-west-ansarul-islam-madrasa-wins-kannapuram-range-musabakha)