---
title: "ജില്ലയിലെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പി വി രസ്ന മോളെ തിരഞ്ഞെടുത്തു "
english_title: "best NSS program officer in the district"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159647/best-nss-program-officer-in-the-district"
published_at: "2023-11-05T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65473094aea69_news-card.jpg"
keywords: []
---

# ജില്ലയിലെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പി വി രസ്ന മോളെ തിരഞ്ഞെടുത്തു 

> **Lead Summary:** 2022-23 വർഷത്തെ നാഷണൽ സർവ്വീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ മികച്ച യൂണിറ്റായും പി.വി. രസ്നമോൾ മികച്ച പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ ഇക്കണോമിക്സ് അധ്യാപികയാണ് രസ്ന മോൾ . 2020 മുതൽ 3 വർഷക്കാലം മൂത്തേടത്ത് NSS യൂണിറ്റിനെ നയിച്ചു കൊണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.

## Article Content

2022-23 വർഷത്തെ നാഷണൽ സർവ്വീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ മികച്ച യൂണിറ്റായും പി.വി. രസ്നമോൾ മികച്ച പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ ഇക്കണോമിക്സ് അധ്യാപികയാണ് രസ്ന മോൾ . 2020 മുതൽ 3 വർഷക്കാലം മൂത്തേടത്ത് NSS യൂണിറ്റിനെ നയിച്ചു കൊണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.

കുറ്റിക്കോൽ ദത്തുഗ്രാമം കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക്ക് നിർമ്മാർജന രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ , ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ഹരിത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇവയെല്ലാം യൂണിറ്റിൻ്റെ പ്രധാന പ്രവർത്തനങ്ങളായിരുന്നു.

കുറ്റിക്കോലെ നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നല്കിയതും മറ്റൊരു കുടുംബത്തിന് വീട് പുനർനിർമ്മിച്ചു നല്കിയതും നിർധന യുവതിക്ക് ഉപജീവനത്തിന് തട്ടുകട നല്കിയതും 72 വയസ്സുള്ള ഒറ്റക്കു താമസിക്കുന്ന വൃദ്ധക്ക് കുടിവെള്ള കണക്ഷൻ എടുത്തു നല്കിയതും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.

കൂടാതെ വളണ്ടിയർമാരുടെ വീടുകളിൽ വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിച്ചും മഴക്കുഴികൾ നിർമ്മിച്ചും ആയിരം അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചും കീഴാറ്റൂർ കോടേശ്വരം വയലിൽ കൃഷിയിറക്കിയും കാർഷിക രംഗത്തും ഇവർ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു.

പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കുപ്പികളിലാക്കി ഇക്കോ ബ്രിക്സുകൾ നിർമ്മിക്കുകയും ഇവ ഉപയോഗിച്ച് സ്കൂൾ അങ്കണത്തിൽ വിശ്രമ ബെഞ്ച് നിർമ്മിക്കുകയും ചെയ്തതിന് ജില്ലാ ഭരണകൂടത്തിൻ്റെ അംഗീകാരം നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ വളണ്ടിയറായ അമൽരാജ് ജില്ലയിലെ മികച്ച വളണ്ടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159647/best-nss-program-officer-in-the-district)