---
title: " ജ്വല്ലറിയുടെ ഷട്ടർ തകർത്ത് കവർച്ച; പ്രതിയെ പിടികൂടി"
english_title: "theft at jwellery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159629/theft-at-jwellery"
published_at: "2023-11-05T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65472472cb93f_Untitled-2-web.jpg"
keywords: []
---

#  ജ്വല്ലറിയുടെ ഷട്ടർ തകർത്ത് കവർച്ച; പ്രതിയെ പിടികൂടി

> **Lead Summary:** **പിണറായി: **പാതിരാത്രിയിൽ ടൗണിലെ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് അകത്തെ ഗ്ലാസ് ചേമ്പറും തകർത്ത് കവർച്ചാ ശ്രമം പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് പിടിയിൽ. കണ്ണൂർ സിറ്റി സ്വദേശി ഷാഹിദ് അഫ്രീദിനെ യാണ് എസ്.ഐ.ബി.എസ്.ബാവിഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ വികാസ്, ഡ്രൈവർ നിബിൻ ബാബു എന്നിവർ ചേർന്ന് പിടികൂടിയത്.

## Article Content

**പിണറായി: **പാതിരാത്രിയിൽ ടൗണിലെ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് അകത്തെ ഗ്ലാസ് ചേമ്പറും തകർത്ത് കവർച്ചാ ശ്രമം പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് പിടിയിൽ. കണ്ണൂർ സിറ്റി സ്വദേശി ഷാഹിദ് അഫ്രീദിനെ യാണ് എസ്.ഐ.ബി.എസ്.ബാവിഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ വികാസ്, ഡ്രൈവർ നിബിൻ ബാബു എന്നിവർ ചേർന്ന് പിടികൂടിയത്.

ഇന്ന് പുലർച്ചെ 2.30 മണിയോടെ പിണറായി ടൗണിലെ കളത്തിൽ ജ്വല്ലറിയിലാണ് കവർച്ച നടത്താൻ ശ്രമിച്ചത്.പട്രോളിംഗ്‌ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിൻതുടർന്ന് പോലീസ് പിടികൂടുകയായിരുന്നു. മോഷ്ടാവിൽ നിന്നും കവർച്ചക്കായി കൊണ്ടുവന്ന ആക്സോബ്ലേഡും ആയുധങ്ങളും കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159629/theft-at-jwellery)