---
title: "കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് ഓപ്പറേഷൻ തിയേറ്ററിൽ വിദ്യാർത്ഥിയെ കടന്നുപിടിച്ച നഴ്സിംഗ് അസിസ്റ്റന്റിനെതിരെ കേസ്"
english_title: "Kannur Govt: Case against a nursing assistant who broke into a student at the Medical College Operation Theater"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15960/kannur-govt-case-against-a-nursing-assistant-who-broke-into-a-student-at-the-medical-college-operation-theater"
published_at: "2021-12-14T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b831deade1e_images (3).jpg"
keywords: []
---

# കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് ഓപ്പറേഷൻ തിയേറ്ററിൽ വിദ്യാർത്ഥിയെ കടന്നുപിടിച്ച നഴ്സിംഗ് അസിസ്റ്റന്റിനെതിരെ കേസ്

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർഥിനിയെ കടന്നു പിടിച്ച നഴ്സിങ് അസിസ്റ്റന്റിനെതിരെ കേസ്. സംഭവത്തിൽ തളിപ്പറമ്പ്സ്വദേശിയായ മെഡിക്കൽ കോളേജ് ആശുപത്രി നഴ്സിങ് അസിസ്റ്റൻറ് രതീശൻ നെതിരെ പരിയാരം പോലീസ് കേസെടുത്തു.

## Article Content

**പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർഥിനിയെ കടന്നു പിടിച്ച നഴ്സിങ് അസിസ്റ്റന്റിനെതിരെ കേസ്. സംഭവത്തിൽ തളിപ്പറമ്പ്സ്വദേശിയായ മെഡിക്കൽ കോളേജ് ആശുപത്രി നഴ്സിങ് അസിസ്റ്റൻറ് രതീശൻ നെതിരെ പരിയാരം പോലീസ് കേസെടുത്തു.

മുമ്പ് രണ്ടു തവണ വിദ്യാർഥിനിയെ ഇയാൾ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതിയുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ ഓപ്പറേഷൻ തീയേറ്ററിലാണ് സംഭവം.

തീയേറ്ററിലെത്തിയ വിദ്യാർഥിനിയോട് അശ്ലീല പരാമർശം നടത്തിയെന്നും കടന്നു പിടിക്കാൻ ശ്രമിച്ചെന്നു മാണ് പരാതി.

വിദ്യാർഥിനി ഇത് സംബന്ധിച്ച് വകുപ്പ് തലവനും പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഴ്സിങ് അസിസ്റ്റന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15960/kannur-govt-case-against-a-nursing-assistant-who-broke-into-a-student-at-the-medical-college-operation-theater)