---
title: "നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു"
english_title: "bike_accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15958/bike_accident"
published_at: "2021-12-14T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b82d43c3e5b_accident.jpg"
keywords: []
---

# നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

> **Lead Summary:** പാനൂർ : ബൈക്കപകടത്തിൽപ്പെട്ട് പ്ലസ് ടു വിദ്യാർഥി മരിച്ചു.

## Article Content

പാനൂർ : ബൈക്കപകടത്തിൽപ്പെട്ട് പ്ലസ് ടു വിദ്യാർഥി മരിച്ചു.

ഈസ്റ്റ് പാറാട് പടിഞ്ഞാറെ താഴെ കുനിയിൽ അബൂബക്കറിന്റെയും പുത്തൂരിലെ ഖൈറുന്നിസയുടെയും മകൻ അൻഷിദ് (17) ആണ് ഇന്നലെ രാത്രി എട്ടരയോടെ പാറാട് – കുന്നോത്ത്പറമ്പ് റോഡിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് മരണമടഞ്ഞത്.

അൻഷിദ് സഞ്ചരിച്ച ബൈക്ക് റോഡരികിലെ ചരലിൽ തെന്നി സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ അൻഷിദിനെ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

കൊളവല്ലൂർ പിആർഎം ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് അൻഷിദ്. സഹോദരങ്ങൾ: അർഷിദ, അയ്ദിൻ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ.

ഖബറടക്കം: ഇന്ന് ഉച്ചക്ക് ശേഷം ചാക്യാർകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15958/bike_accident)