---
title: "മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ ശുചിത്വബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "A hygiene awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159518/a-hygiene-awareness-class"
published_at: "2023-11-04T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6546568576d85_news-card.jpg"
keywords: []
---

# മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ ശുചിത്വബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ, ഹരിത കേരളം മിഷൻ, മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സംയുക്തമായി ശുചിത്വ ബോധവൽക്കരണ ക്ലാസ് നടത്തി. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടി തളിപ്പറമ്പ് നഗരസഭാ പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി. മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് നഗരസഭ, ഹരിത കേരളം മിഷൻ, മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സംയുക്തമായി ശുചിത്വ ബോധവൽക്കരണ ക്ലാസ് നടത്തി. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടി തളിപ്പറമ്പ് നഗരസഭാ പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി. മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു.

മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജ് ആശ എം. ഡി. അധ്യക്ഷസ്ഥാനം വഹിച്ചു. പ്രസ്തുത പരിപാടിയിൽ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ സഹദേവൻ വി ശുചിത്വ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ എ. കെ. ഉഷ സ്വാഗതം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159518/a-hygiene-awareness-class)