---
title: "മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പ് മാലിന്യ പ്രശ്നത്തിന് ഉടൻ പരിഹാരം കാണാൻ ധാരണയായി"
english_title: "It was agreed to solve the labor camp waste problem of Megha Construction Company immediately"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159382/it-was-agreed-to-solve-the-labor-camp-waste-problem-of-megha-construction-company-immediately"
published_at: "2023-11-04T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545dde0eb94b_news-card.jpg"
keywords: []
---

# മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പ് മാലിന്യ പ്രശ്നത്തിന് ഉടൻ പരിഹാരം കാണാൻ ധാരണയായി

> **Lead Summary:** **പിലാത്തറ: **ദേശീയപാതപ്രവൃത്തിയുടെ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കുളപ്പുറം ഒറന്നടത്ത്ചാലിലെ ലേബര്‍ ക്യാമ്പ് മാലിന്യ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് ധാരണ. ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ക്യാമ്പ് ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദ്ദേശം വെച്ചത്.

## Article Content

**പിലാത്തറ: **ദേശീയപാതപ്രവൃത്തിയുടെ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കുളപ്പുറം ഒറന്നടത്ത്ചാലിലെ ലേബര്‍ ക്യാമ്പ് മാലിന്യ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് ധാരണ. ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ക്യാമ്പ് ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദ്ദേശം വെച്ചത്.

ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ അനിശ്ചിത ഉപരോധ സമരത്തെ തുടര്‍ന്ന് ആര്‍.ടി.ഒ. ഇ.പി.മേഴ്‌സി, പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.വി.മനോജ്കുമാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

തൊഴിലാളികള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യം ഒരുക്കി മാലിന്യ പ്രശ്‌നത്തിന് പരിഹരിക്കാനും ലേബര്‍ ക്യാമ്പിലേക്ക് പണി സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ മൂലം തകര്‍ന്ന് കിടക്കുന്ന ഒറന്നിടത്ത്ചാല്‍-മണ്ടൂര്‍ നബാര്‍ഡ് റോഡ് അറ്റകുറ്റ പണി നടത്തിഗതാഗത യോഗ്യമാക്കണമെന്നും ധാരണയായി.

പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, ടി.വി.ഉണ്ണികൃഷ്ണന്‍, ടി.വി.കുഞ്ഞിക്കണ്ണന്‍, സമരസമിതി കണ്‍വീനര്‍ കെ.വി.മുരളികൃഷ്ണന്‍, മേഘ കമ്പനി റിജിനല്‍ മാനേജര്‍ ടി.വി.സുധീര്‍മോഹന്‍, ജന.മാനേജര്‍ കെ.മുരളീധരന്‍, നിസാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധ സമരം നിര്‍ത്തി വെച്ചതായി സമരസമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159382/it-was-agreed-to-solve-the-labor-camp-waste-problem-of-megha-construction-company-immediately)