---
title: "കണ്ണൂരിൽ പരാതി അന്വേഷിക്കാൻ എത്തിയ പോലീസിന് നേരെ വെടിവെപ്പ്: ഒരാൾ അറസ്റ്റിൽ"
english_title: "Firing at the police who came to investigate a complaint in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159346/firing-at-the-police-who-came-to-investigate-a-complaint-in-kannur"
published_at: "2023-11-04T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545bd84c65be_news-card.jpg"
keywords: []
---

# കണ്ണൂരിൽ പരാതി അന്വേഷിക്കാൻ എത്തിയ പോലീസിന് നേരെ വെടിവെപ്പ്: ഒരാൾ അറസ്റ്റിൽ

> **Lead Summary:** ചിറക്കലിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി അറസ്റ്റിൽ. ചിറക്കൽ ചിറക്ക സമീപത്തെ ബാബു ഉമ്മൻ തോമസിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രവുമായി ബന്ധപ്പെട്ട് ബാബുവിന്റെ മകൻ റോഷനെ തിരക്കി പോലീസ് എത്തിയപ്പോൾ ആയിരുന്നു വെടിവെപ്പ്.

## Article Content

ചിറക്കലിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി അറസ്റ്റിൽ. ചിറക്കൽ ചിറക്ക സമീപത്തെ ബാബു ഉമ്മൻ തോമസിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രവുമായി ബന്ധപ്പെട്ട് ബാബുവിന്റെ മകൻ റോഷനെ തിരക്കി പോലീസ് എത്തിയപ്പോൾ ആയിരുന്നു വെടിവെപ്പ്.

തോക്കിന് ലൈസൻസ് ഇല്ലെന്ന് എഫ്ഐആർ. റിവോൾവർ ഉപയോഗിച്ച് മൂന്ന് റൗണ്ട് തുരുതുരാ വെടിവെച്ചെന്നും എസ്ഐയെയും പോലീസുകാരും കുനിഞ്ഞു നിന്നതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് എന്നും എഫ്ഐആറിൽ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159346/firing-at-the-police-who-came-to-investigate-a-complaint-in-kannur)