---
title: "ശ്രീ പോർക്കലി സ്റ്റീൽസിൽ വീണ്ടും തൊഴിൽ തർക്കം: പോലീസ് സാന്നിധ്യത്തിൽ ലോഡിറക്കി"
english_title: "Another labor dispute at Shree Porkali Steels"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159252/another-labor-dispute-at-shree-porkali-steels"
published_at: "2023-11-03T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544fd2d3d068_news-card.jpg"
keywords: []
---

# ശ്രീ പോർക്കലി സ്റ്റീൽസിൽ വീണ്ടും തൊഴിൽ തർക്കം: പോലീസ് സാന്നിധ്യത്തിൽ ലോഡിറക്കി

> **Lead Summary:** **മാതമംഗലം: **മാതമംഗലം ശ്രീ പോർക്കലി സ്റ്റിൽസിലെ തൊഴിൽ തർക്കം ഇരിടവേളക്ക് ശേഷം വീണ്ടും സജീവമായി.തങ്ങൾക്ക് സ്വന്തമായി ലോഡിറക്കാൻ കോടതി ഉത്തരവ് ഉണ്ടെന്നും അതുകൊണ്ട് തന്നെ ഞാഴിലാളികൾക്ക് ചുമടിറക്കുവാനുള്ള തൊഴിൽ നൽകാനാകില്ലെന്നും കടയുടമ വെക്തമാക്കുന്നു.

## Article Content

**മാതമംഗലം: **മാതമംഗലം ശ്രീ പോർക്കലി സ്റ്റിൽസിലെ തൊഴിൽ തർക്കം ഇരിടവേളക്ക് ശേഷം വീണ്ടും സജീവമായി.തങ്ങൾക്ക് സ്വന്തമായി ലോഡിറക്കാൻ കോടതി ഉത്തരവ് ഉണ്ടെന്നും അതുകൊണ്ട് തന്നെ ഞാഴിലാളികൾക്ക് ചുമടിറക്കുവാനുള്ള തൊഴിൽ നൽകാനാകില്ലെന്നും കടയുടമ വെക്തമാക്കുന്നു.

മാതമംഗലം ടൗണിൽ വർഷങ്ങളായി ചുമട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നത് അംഗീക്കിക്കാനാകില്ല എന്നും വർഷങ്ങളായി മാതമംഗലം ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ചുമട്ട് തൊഴിലാളികളും വളരെയധികം സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ഈ ഒരു സ്ഥാപനം മാത്രമാണ് തൊഴിലാളി വിരുദ്ധത സ്വീകരിക്കുന്നതെന്നും, തൊഴിലാളികൾ പറഞ്ഞു.

മാസങ്ങളോളമായി മാതമംഗലം പോര്‍ക്കലി സ്റ്റീല്‍സില്‍ ചുമട്ട് തൊഴിലാളികൾക്ക് തൊഴില്‍ നിഷേധിക്കുന്ന പ്രശ്നം നിലനില്‍ക്കുകയാണ്. സ്ഥാപന ഉടമ സ്ഥാപനത്തിലേക്കുള്ള സാധനങ്ങള്‍ ഇറക്കുവാന്‍ ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയിരുന്നു. അതിൻ മേലാണ് ഇന്ന് ലോഡിറക്കിയത്.

പെരിങ്ങോം പോലീസും സ്ഥലത്തെത്തിയിരുന്നു. രാവിലെ ലോഡ് വന്നത് മുതൽ ചുമട്ട് തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നുവെങ്കിലും ഉച്ചയോടെ പോലീസ് സാന്നിദ്ധ്യത്തിൽ കടയുടമ സ്വന്തം നിലയിൽ ലോഡിറക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159252/another-labor-dispute-at-shree-porkali-steels)