---
title: "വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച്  വാഹനം ഉപയോഗിച്ചു പ്രതി അറസ്റ്റിൽ"
english_title: "The suspect was arrested for using a vehicle with a fake number plate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159229/the-suspect-was-arrested-for-using-a-vehicle-with-a-fake-number-plate"
published_at: "2023-11-03T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544df9a0ec6a_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച്  വാഹനം ഉപയോഗിച്ചു പ്രതി അറസ്റ്റിൽ

> **Lead Summary:** **മയ്യിൽ : **വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ച യുവാവ് അറസ്റ്റിൽ. നാറാത്ത് മടത്തികൊവ്വലിലെ ടി. ഷമ്മാസിനെയാണ് മയ്യിൽ ഇൻസ്പെക്ടർ ടി.പി.സുമേഷിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ മയ്യിൽ ടൗണിൽ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് ഇയാൾ കുടുങ്ങിയത്.

## Article Content

**മയ്യിൽ : **വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ച യുവാവ് അറസ്റ്റിൽ. നാറാത്ത് മടത്തികൊവ്വലിലെ ടി. ഷമ്മാസിനെയാണ് മയ്യിൽ ഇൻസ്പെക്ടർ ടി.പി.സുമേഷിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ മയ്യിൽ ടൗണിൽ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് ഇയാൾ കുടുങ്ങിയത്.

എസ്.ഐ എം. പ്രശോഭ് , സിവിൽ പോലീസ് ഓഫിസർമാരായ,വിനീത്, റാസിം, പ്രണവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. വ്യാജനമ്പർപ്ലേറ്റുള്ള വാഹനം കസ്റ്റഡിയിലെടുത്തു.

വ്യാജനമ്പർ പ്ലേറ്റ്ഉപയോഗിച്ച്‌ മണൽ കടത്തിനും മറ്റും ഉപയോഗിക്കുന്നതായാണ് സംശയിക്കുന്നത്. ഇത്തരത്തിലുള്ള സംഘത്തിനെതിരെ മയ്യിൽ പോലീസ് കൂടുതൽ നടപടികൾ സ്വീകരിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159229/the-suspect-was-arrested-for-using-a-vehicle-with-a-fake-number-plate)