---
title: "തളിപ്പറമ്പ് ജുമാഅത്ത് പള്ളി പുതിയ എക്സിക്യൂട്ടീവ് ഓഫീസറായി അഡ്വ.കെ മുഹമ്മദ് ജാഫറിനെ നിയമിച്ചു"
english_title: "Adv.K Muhammad Jaffer as New Executive Officer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159220/advk-muhammad-jaffer-as-new-executive-officer"
published_at: "2023-11-03T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544d4885807e_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ജുമാഅത്ത് പള്ളി പുതിയ എക്സിക്യൂട്ടീവ് ഓഫീസറായി അഡ്വ.കെ മുഹമ്മദ് ജാഫറിനെ നിയമിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ജുമാഅത്ത് പള്ളി പുതിയ എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ചു. കണ്ണൂർ മുഴത്തടം സ്വദേശി അഡ്വ. കെ മുഹമ്മദ്‌ ജാഫർ എന്നയാളെയാണ് നിയമിച്ചത്. കെ എസ് ഇ ബി റിട്ടയർഡ് അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാണ്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ജുമാഅത്ത് പള്ളി പുതിയ എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ചു. കണ്ണൂർ മുഴത്തടം സ്വദേശി അഡ്വ. കെ മുഹമ്മദ്‌ ജാഫർ എന്നയാളെയാണ് നിയമിച്ചത്. കെ എസ് ഇ ബി റിട്ടയർഡ് അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാണ്.

വഖഫ് സ്വത്ത്‌ സമിതിയുടെ ആവശ്യപ്രകാരം വഖഫ് ബോർഡ്‌ ചെയർമാൻ നേരിട്ട് നിയമിച്ചതാണ്. അന്നത്തെ ചെയർമാൻ സി അബ്ദുൾ കരീം, ട്രഷറർ കെ പി എം റിയാസുദ്ധീൻ എന്നിവർ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കരിവെള്ളൂർ സ്വദേശിയായ ശംസുദ്ദീൻ എന്നയാളെ നിയമിച്ചിരുന്നു.

അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നത് നഷ്ടപ്പെട്ട ഭൂമിയുടെ വിവരങ്ങൾ കണ്ടെത്താനും സ്ഥാപനങ്ങളുടെ വാടക വർദ്ധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാനും ആയിരുന്നു. അത് പൂർത്തിയാക്കിയ ശേഷം അദ്ദേഹം തൽ സ്ഥാനത്ത് നിന്നും ഒഴിവായി പോയി. വീണ്ടും സ്വത്ത്‌ സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരം ആണ് ഇദ്ദേഹത്തെ നിയമിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159220/advk-muhammad-jaffer-as-new-executive-officer)