---
title: "റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധി "
english_title: "Ration shops are closed on the first working day of the month"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159216/ration-shops-are-closed-on-the-first-working-day-of-the-month"
published_at: "2023-11-03T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544d2858fdae_Untitled-2-web.jpg"
keywords: []
---

# റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധി 

> **Lead Summary:** റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഡിസംബർ മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

## Article Content

റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഡിസംബർ മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

റേഷൻ വിഹിതം സംബന്ധിച്ച് ഇ പോസ് മെഷീനിൽ ക്രമീകരണം വരുത്തേണ്ടതിനാലാണ് ഈ മാസം മുതൽ പുതിയ തീരുമാനം നടപ്പാക്കാത്തത്. നിലവിൽ മാസത്തെ ആദ്യത്തെ പ്രവൃത്തിദിനം വൈകീട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കാനാകുക എന്ന് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ് റേഷൻ കടകൾക്ക് അവധിയുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159216/ration-shops-are-closed-on-the-first-working-day-of-the-month)