---
title: "ആർ എസ് എസ് ആക്രമണം: ഡിവൈഎഫ്ഐ വരഡൂലിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "RSS attack: DYFI held a protest in Varadul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159084/rss-attack-dyfi-held-a-protest-in-varadul"
published_at: "2023-11-03T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65447bcdcc2f9_news-card.jpg"
keywords: []
---

# ആർ എസ് എസ് ആക്രമണം: ഡിവൈഎഫ്ഐ വരഡൂലിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **മുയ്യം വരഡൂലിൽ സിപിഐ എം, ഡി വൈ എഫ് ഐ പ്രവർത്തകൻ ജഗതീഷിനെ ഇന്നലെ രാത്രി ആർ എസ് എസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വരഡൂലിൽ പ്രധിഷേധ പ്രകടനം നടത്തി.

## Article Content

**തളിപ്പറമ്പ് : **മുയ്യം വരഡൂലിൽ സിപിഐ എം, ഡി വൈ എഫ് ഐ പ്രവർത്തകൻ ജഗതീഷിനെ ഇന്നലെ രാത്രി ആർ എസ് എസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വരഡൂലിൽ പ്രധിഷേധ പ്രകടനം നടത്തി.

ഡിവൈഎഫ്ഐ സ്ഥാപകദിനത്തിന്റെ ഭാഗമായി കൊടിമരം സ്ഥാപിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നതിനിടയിലാണ് സംഘടിച്ചെത്തിയ ആർ എസ് എസ് പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. പരിക്കേറ്റ ജഗതീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി ഷിബിൻ കാനായി,മേഖല സെക്രട്ടറി പി നിജേഷ് എന്നിവർ സംസാരിച്ചു , സഖാക്കൾ പികെ പ്രമോദ്, എം ഉണ്ണികൃഷ്ണൻ, പി റിയാസ്, കെ സുകേഷ്,സന്ദീപ് കെ, രജീഷ്,ഷെറിൽ ലാൽ,  പ്രദീഷ്എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159084/rss-attack-dyfi-held-a-protest-in-varadul)