---
title: "തലശേരിയില്‍ വാഹനാപകടം: എട്ടുപേര്‍ക്ക് പരിക്ക് "
english_title: "Eight injured in road mishap in Thalassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15898/eight-injured-in-road-mishap-in-thalassery"
published_at: "2021-12-13T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b75beb678c7_download (4).jpg"
keywords: []
---

# തലശേരിയില്‍ വാഹനാപകടം: എട്ടുപേര്‍ക്ക് പരിക്ക് 

> **Lead Summary:** **തലശേരി: **തലശേരി മുകുന്ദ് ജങ്ഷനില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് വന്ന സ്വകാര്യ ബസും കണ്ണൂര്‍ ഭാഗത്തു നിന്ന് വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**തലശേരി: **തലശേരി മുകുന്ദ് ജങ്ഷനില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് വന്ന സ്വകാര്യ ബസും കണ്ണൂര്‍ ഭാഗത്തു നിന്ന് വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

കണ്ണൂര്‍ കന്റോണ്‍മെന്റ് സ്വദേശി സ്റ്റീഫന്‍ ഫെര്‍ണാണ്ടസ്, ഭാര്യ ബിന്ദു ഫെര്‍ണാണ്ടസ്, പുന്നോല്‍ ശ്രീവിഹാറില്‍ നിധീഷ് (28), മുക്കാളി സ്വദേശി അനസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റു നാലുപേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഇന്ന് രാവിലെ 8.45ഓടെയാണ് സംഭവം. തലശേരി പോലിസും ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15898/eight-injured-in-road-mishap-in-thalassery)