---
title: "ബയോടെക്നോളജിയിലെ സമീപകാല മുന്നേറ്റങ്ങൾ: ദേശീയ സെമിനാർ 'റാബ് 2023' സംഘടിപ്പിച്ചു"
english_title: "Organized National Seminar 'RAB 2023'"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158925/organized-national-seminar-rab-2023"
published_at: "2023-11-02T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65438332ef08b_news-card.jpg"
keywords: []
---

# ബയോടെക്നോളജിയിലെ സമീപകാല മുന്നേറ്റങ്ങൾ: ദേശീയ സെമിനാർ 'റാബ് 2023' സംഘടിപ്പിച്ചു

> **Lead Summary:** രാജ്യത്ത് ബയോ ടെക്നോളജിക്ക് വലിയ സാധ്യതകളാണ് ഉള്ളതെന്നും ടിഷ്യു കൾച്ചർ സാങ്കേതികവിദ്യയും ജനിതകമാറ്റ സാങ്കേതിക വിദ്യയും ഉപയോഗിച്ച് കാർഷിക രംഗത്ത് വലിയ വിപ്ലവങ്ങൾ തന്നെ ഉണ്ടാക്കാൻ കഴിയുമെന്നും കണ്ണൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. കെ ചന്ദ്രൻ അഭിപ്രായപ്പെട്ടു.

## Article Content

രാജ്യത്ത് ബയോ ടെക്നോളജിക്ക് വലിയ സാധ്യതകളാണ് ഉള്ളതെന്നും ടിഷ്യു കൾച്ചർ സാങ്കേതികവിദ്യയും ജനിതകമാറ്റ സാങ്കേതിക വിദ്യയും ഉപയോഗിച്ച് കാർഷിക രംഗത്ത് വലിയ വിപ്ലവങ്ങൾ തന്നെ ഉണ്ടാക്കാൻ കഴിയുമെന്നും കണ്ണൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. കെ ചന്ദ്രൻ അഭിപ്രായപ്പെട്ടു.

തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ, ബയോടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബയോടെക്നോളജിയിലെ സമീപകാല മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ റാബ് 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഡോ. ഖലീൽ ചൊവ്വ അധ്യക്ഷത വഹിച്ചു.

ക്യാൻസർ ഗവേഷണ രംഗത്ത് ബയോ ടെക്നോളജി വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കിയതായി തുടർന്ന് സംസാരിച്ച മംഗലാപുരം യേനപ്പോയ ക്യാൻസർ ഗവേഷണ കേന്ദ്രത്തിലെ ഡോ. ദിവ്യാ ലക്ഷ്മണൻ പറഞ്ഞു. സി ഡി എം ഇ എ സെക്രട്ടറി മഹമ്മൂദ് അള്ളാംകുളം, ഡോ. ദീപക് റോഷൻ (മലബാർ ക്യാൻസർ സെന്റർ തലശ്ശേരി), ഡോ. സബീഷ് ബാലൻ (ഇംഹാൻസ് കോഴിക്കോട്),ഡോ. മീര എസ് പി (കേന്ദ്ര സർവ്വകലാശാല ഗവേഷക), ബയോ ടെക്നോളജി വിഭാഗം തലവൻ ഡോ. സിറാജ് എം വി പി,ഡോ.സോണി ജയരാമൻ, റാസാ മുഹമ്മദ് ജാബിർ എന്നിവർ സംസാരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം നൂറ്റമ്പത് വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158925/organized-national-seminar-rab-2023)