---
title: "മുഖ്യമന്ത്രിക്ക് വധഭീഷണി; വിളിച്ചത് ഏഴാം ക്ലാസുകാരൻ, കേസെടുത്ത് പൊലീസ്"
english_title: "Chief Minister receives death threats"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158865/chief-minister-receives-death-threats"
published_at: "2023-11-02T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543518101b91_Untitled-2-web.jpg"
keywords: []
---

# മുഖ്യമന്ത്രിക്ക് വധഭീഷണി; വിളിച്ചത് ഏഴാം ക്ലാസുകാരൻ, കേസെടുത്ത് പൊലീസ്

> **Lead Summary:** **തിരുവനന്തപുരം:** മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഇന്നലെ വൈകിട്ടാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തിയ മ്യൂസിയം പൊലീസ് എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നു കണ്ടെത്തി. മുഖ്യമന്ത്രിയെ വധിക്കുമെന്നാണു ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്.

## Article Content

**തിരുവനന്തപുരം:** മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഇന്നലെ വൈകിട്ടാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തിയ മ്യൂസിയം പൊലീസ് എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നു കണ്ടെത്തി. മുഖ്യമന്ത്രിയെ വധിക്കുമെന്നാണു ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്.

തുടർന്ന് പൊലീസ് വിദ്യാർഥിയുടെ വീട്ടുകാരുമായി സംസാരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായ കുട്ടി ഫോണിൽ കളിച്ചപ്പോൾ അറിയാതെ കണ്‍ട്രോൾ റൂമിലേക്ക് കോൾ പോയതാണെന്നാണു വീട്ടുകാരുടെ വിശദീകരണം. എന്നാൽ വീട്ടുകാരുടെ വിശദീകരണത്തിൽ പൊലീസ് തൃപ്തരല്ല. സംഭവത്തിൽ‌ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158865/chief-minister-receives-death-threats)