---
title: "തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവത്തിൽ സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂളും സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളും ഓവറോൾ ചാമ്പ്യൻന്മാരായി "
english_title: "Sir Syed Higher Secondary School and Seeti Sahib Higher Secondary School emerged overall champions"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158722/sir-syed-higher-secondary-school-and-seeti-sahib-higher-secondary-school-emerged-overall-champions"
published_at: "2023-11-01T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543501ad541a_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവത്തിൽ സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂളും സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളും ഓവറോൾ ചാമ്പ്യൻന്മാരായി 

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവത്തിൽ തിരശീല വീണു. ഹൈസ്കൂൾ വിഭാഗത്തിൽ തളിപ്പറമ്പ് സീതി സാഹിബ്‌ ഹയർസെക്കൻഡറി സ്കൂളും, ഹയർസെക്കൻഡറി വിഭാഗത്തിൽ സർ സൈദ് ഹയർസെക്കൻഡറി സ്കൂളും ഓവറോൾ ചാമ്പ്യൻന്മാരായി.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവത്തിൽ തിരശീല വീണു. ഹൈസ്കൂൾ വിഭാഗത്തിൽ തളിപ്പറമ്പ് സീതി സാഹിബ്‌ ഹയർസെക്കൻഡറി സ്കൂളും, ഹയർസെക്കൻഡറി വിഭാഗത്തിൽ സർ സൈദ് ഹയർസെക്കൻഡറി സ്കൂളും ഓവറോൾ ചാമ്പ്യൻന്മാരായി.

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ ആണ് ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ടാഗോർ വിദ്യാനികേതൻ ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്, എൽപി ജനറൽ വയാട്ടുപറമ്പ് എസ് ജെ യുപിഎസും കരിപ്പാൽ എസ് വി യുപിഎസും ഒന്നാം സ്ഥാനം നേടി.

അക്കിപ്പറമ്പ് യുപി സ്കൂളാണ് രണ്ടാംസ്ഥാനം.യുപി ജനറലിൽ മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം, പട്ടുവം യുപി സ്കൂൾ കരിപ്പൽ എസ് യു പി എസ് എന്നിവർ രണ്ടാം സ്ഥാനവും നേടി. അറബിക്കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ പുല്ലാഞ്ഞിയോട് എൽപിഎസ്, ഇരിങ്ങൽ യുപിഎസ്, സി എച്ച് എം ഏയ്ഡഡ് എൽപിഎസ്, കുപ്പം എം എം യുപിഎസ്, കരിപ്പാൽ എസ് വി യു പി എസ് എന്നിങ്ങനെ അഞ്ച് സ്കൂളുകളാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

യുപി വിഭാഗത്തിൽ കുപ്പം എം എം യുപിഎസും നടുവിൽ ഹൈസ്കൂളും ജേതാക്കളായി. ഹൈസ്കൂൾ വിഭാഗത്തിൽ സീദി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. സംസ്കൃത കലോത്സവത്തിൽ യുപി വിഭാഗത്തിൽ കരിപ്പാൽ എസ് വി യുപിഎസും ഹൈ സ്കൂൾ വിഭാഗത്തിൽ സീതി സാഹിബ്‌ ഹയർസെക്കൻഡറി സ്കൂളും ജേതാക്കളായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158722/sir-syed-higher-secondary-school-and-seeti-sahib-higher-secondary-school-emerged-overall-champions)