---
title: "കണ്ണൂർ സർവ്വകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരിച്ചു"
english_title: "Organizing Committee of the Literature Festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158721/organizing-committee-of-the-literature-festival"
published_at: "2023-11-01T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65427994888f8_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരിച്ചു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സർവ്വകലാശാല യൂണിയന്റെ നേതൃത്വത്തിൽ നവംബർ 27 28 29 തീയതികളിലായി കണ്ണൂർ സർവ്വകലാശാല താവക്കര ക്യാമ്പസിൽ വച്ച് നടക്കുന്ന കണ്ണൂർ സർവ്വകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകസമിതി യോഗം അഴീക്കോട്‌ നിയോജകമണ്ഡലം എംഎൽഎ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **കണ്ണൂർ സർവ്വകലാശാല യൂണിയന്റെ നേതൃത്വത്തിൽ നവംബർ 27 28 29 തീയതികളിലായി കണ്ണൂർ സർവ്വകലാശാല താവക്കര ക്യാമ്പസിൽ വച്ച് നടക്കുന്ന കണ്ണൂർ സർവ്വകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകസമിതി യോഗം അഴീക്കോട്‌ നിയോജകമണ്ഡലം എംഎൽഎ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ, പ്രോ വൈസ് ചാൻസിലർ dr എ സാബു, സിൻഡിക്കേറ്റ് അംഗം എൻ സുകന്യ ടീച്ചർ, സർവകലാശാല രജിസ്ട്രാർ dr ജോബി കെ ജോസ്, സർവ്വകലാശാല ഡി എസ് എസ് ടെ നഫീസ ബേബി, എന്നിവർ സംസാരിച്ചു.

പരിപാടിയിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചെയർമാൻ മുഹമ്മദ് ഫവാസ് സ്വാഗതം പറഞ്ഞു, സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ടി പി അഖില അധ്യക്ഷത വഹിച്ചു, ലേഡി ചെയർമാൻ അനന്യ നന്ദി പറഞ്ഞു.

സംഘാടകസമിതി രക്ഷാധികാരികളായി രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ ഡോക്ടർ എ സാബു എന്നിവരെയും, ചെയർപേഴ്സൺ ആയി സുകന്യ ടീച്ചർ, വൈസ് ചെയർപേഴ്സൺ മാരായി Dr ജോബി കെ ജോസ്, dr നഫീസ ബേബി, മുഹമ്മദ് ഇസ്മായിൽ കെ അനുശ്രീ വിപിൻരാജ് വൈഷ്ണ മഹേന്ദ്രൻ, കൺവീനറായി പി എസ് സഞ്ജീവിനെയും തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158721/organizing-committee-of-the-literature-festival)