---
title: "ഉത്തര മലബാറിലെ റയിൽവെ യാത്രാദുരിതം പരിഹരിക്കണം: മുസ്ലിം ലീഗ്"
english_title: "North Malabar's railway travel woes should be resolved"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158712/north-malabars-railway-travel-woes-should-be-resolved"
published_at: "2023-11-01T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6542683174a70_Untitled-2-web.jpg"
keywords: []
---

# ഉത്തര മലബാറിലെ റയിൽവെ യാത്രാദുരിതം പരിഹരിക്കണം: മുസ്ലിം ലീഗ്

> **Lead Summary:** **കണ്ണൂർ: **ഉത്തരമലബാറിലെ റെയിൽവേ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ കൂടുതൽ യാത്രാട്രെയിനുകളും നിലവിലെ ട്രെയിനുകളിൽ കൂടുതൽ കോച്ചുകളും അനുവദിക്കണമെന്ന് ജില്ലാ മുസ്ലിംലീഗ്ഭാരവാഹികളുടെ യോഗംഅധികൃതരോട്ആവശ്യപ്പെട്ടു. പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ: **ഉത്തരമലബാറിലെ റെയിൽവേ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ കൂടുതൽ യാത്രാട്രെയിനുകളും നിലവിലെ ട്രെയിനുകളിൽ കൂടുതൽ കോച്ചുകളും അനുവദിക്കണമെന്ന് ജില്ലാ മുസ്ലിംലീഗ്ഭാരവാഹികളുടെ യോഗംഅധികൃതരോട്ആവശ്യപ്പെട്ടു. പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

> മുസ്ലിംലീഗ്സംസ്ഥാന വൈസ്പ്രസിഡണ്ട്പി.കെ.അബ്ദുല്ല ഹാജി ഉദ്ഘാടനംചെയ്തു. ജനറൽസെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു. "ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം " എന്ന മുദ്രാവാക്യവുമായി ജില്ലാ മുസ്ലിം ലീഗ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 26 മുതൽ ഫെബ്രുവരി 3 വരെ ജില്ലയിൽ ദേശരക്ഷാ ജാഥ നടത്താൻ തീരുമാനിച്ചു.

ജില്ലയിലെ മുഴുവൻ പഞ്ചായത്ത് -മുൻസിപ്പൽ - മേഖലകളിലൂടെയും പര്യടനം നടത്തുന്ന ജാഥ ജനുവരി 26ന് പയ്യന്നൂരിൽ നിന്നും ആരംഭിക്കും. നവംബർ12,13തീയതികളിൽ മണ്ഡലം തലങ്ങളിൽ പോഷക സംഘടനകളുടെ മുഖാമുഖംനടത്തുവാനും,നവംബർ എട്ടിന്നി യോജകമണ്ഡലം പഞ്ചായത്ത് മുൻസിപ്പൽ മേഖല പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെ സംയുക്ത യോഗം കണ്ണൂരിൽ വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു.

മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ പത്തിന് കണ്ണൂരിൽ നടക്കുന്ന ഫലസ്തീൻ ഐക്യദാർഡ്യറാലി വിജയിപ്പിക്കാൻ യോഗം പരിപാടികൾ ആവിഷ്കരിച്ചു .ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, കെ.പി. താഹിർ ,ഇബ്രാഹിം മുണ്ടേരി ,കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ, എംപി മുഹമ്മദലി, ടി പി മുസ്തഫ ,എൻ കെ റഫീഖ് മാസ്റ്റർ ,ബി കെ അഹമ്മദ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158712/north-malabars-railway-travel-woes-should-be-resolved)