---
title: "കല്യാശ്ശേരി മണ്ഡലം നവകേരള സദസ്: വിളംബരഘോഷയാത്രക്ക് ഇന്ന് തുടക്കം "
english_title: "navkerala sadas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158652/navkerala-sadas"
published_at: "2023-11-01T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654223fd60350_,.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലം നവകേരള സദസ്: വിളംബരഘോഷയാത്രക്ക് ഇന്ന് തുടക്കം 

> **Lead Summary:** കല്യാശ്ശേരി മണ്ഡലം നവകേരള സദസിൻ്റെ ഭാഗമായി മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ വിളംബര ഘോഷയാത്രയ്ക്ക് കേരള പിറവി ദിനമായ നവംബർ 1ന് തുടക്കമാകുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

## Article Content

കല്യാശ്ശേരി മണ്ഡലം നവകേരള സദസിൻ്റെ ഭാഗമായി മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ വിളംബര ഘോഷയാത്രയ്ക്ക് കേരള പിറവി ദിനമായ നവംബർ 1ന് തുടക്കമാകുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

നവംബർ 1ന് കടന്നപ്പള്ളി - പണപ്പുഴ പഞ്ചായത്തിലെ കണ്ടോന്താറിൽ നിന്നും - ചന്തപുരയിലേക്ക് വൈകുന്നേരം 4 മണിക്കും, കുഞ്ഞിമംഗലത്ത് പഞ്ചായത്ത് സ്റ്റേഡിയം കേന്ദ്രീകരിച്ച് അണ്ടാംകോവ്വലിലേക്ക് 4 മണിക്കും ഘോഷയാത്ര നടക്കും. ചെറുതാഴത്ത് 4 മണിക്ക് പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് പിലാത്തറയിലേക്കും, ഏഴോത്ത് 4 മണിക്ക് കോട്ടക്കീൽ മുതൽ പഞ്ചായത്ത് സ്ക്വയർവരെയുമാണ് ഘോഷയാത്ര.

പട്ടുവത്ത് 3 മണിക്ക്പട്ടുവം കടവ് - ഇടമുട്ട് വെൽഫേർ സ്കൂൾ വരെയും, കല്യാശേരിയിൽ 4 മണിക്ക് ഇരിണാവ് റോഡിൽ നിന്നും യോഗശാലയിലേക്കുമാണ് ഘോഷയാത്ര. കണ്ണപുരത്ത് 4 മണിക്ക് ചൈനാക്ലേ റോഡിൽ നിന്നും ചെറുകുന്ന് തറയിലേക്കും , ചെറുകുന്നിൽ 4 മണിക്ക് വെള്ളറങ്ങൽ - പള്ളിച്ചാൽ - കോവ്വപ്പുറം വരെയും വിളംബരഘോഷയാത്ര നടക്കും.

മാട്ടൂൽ പഞ്ചായത്തിൽ നവംബർ 10 ന് 5 മണിക്ക് മാട്ടൂൽ പഞ്ചായത്ത് മുതൽ -ജസിന്ത വരെയും മാടായിയിൽ നവംബർ 13ന് മാടായിയിൽ പുതിയങ്ങാടിയിൽ നിന്നും മൊട്ടാബ്രം വരെയും വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. നവംബർ 20ന് മാടായിപ്പാറ പാളയം ഗ്രൗണ്ടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158652/navkerala-sadas)