---
title: "സബ് ജില്ലാ കലോത്സവം; കവിതാ രചനയിലും കഥാരചനയിലും മികവ് തെളിയിച്ച് മെസ്ന"
english_title: "Mesna excels in poetry and story writing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158513/mesna-excels-in-poetry-and-story-writing"
published_at: "2023-11-01T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541c511232c9_news-card.jpg"
keywords: []
---

# സബ് ജില്ലാ കലോത്സവം; കവിതാ രചനയിലും കഥാരചനയിലും മികവ് തെളിയിച്ച് മെസ്ന

> **Lead Summary:** **തളിപ്പറമ്പ:** കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന തളിപ്പറമ്പനോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം കവിതാ രചനയിലും, കഥാരചനയിലും എ ഗ്രേഡോടെ കെ.വി.മെസ്ന ഒന്നാം സ്ഥാനം നേടി.

## Article Content

**തളിപ്പറമ്പ:** കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന തളിപ്പറമ്പനോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം കവിതാ രചനയിലും, കഥാരചനയിലും എ ഗ്രേഡോടെ കെ.വി.മെസ്ന ഒന്നാം സ്ഥാനം നേടി.

കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് . മുല്ലനേഴി കാവ്യപ്രതിഭാ പുരസ്കാരവും സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരവും ഉൾപ്പെടെ സംസ്ഥാനതലത്തിൽ നിരവധി സമ്മാനങ്ങൾ മെസ്ന കരസ്ഥമാക്കിയിട്ടുണ്ട്. അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158513/mesna-excels-in-poetry-and-story-writing)