---
title: "ബസ്സിൽ തീപിടുത്തം: ഓട്ടോ ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തം ഒഴിവായി"
english_title: " Due to the timely intervention of auto drivers, a major disaster was averted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158371/due-to-the-timely-intervention-of-auto-drivers-a-major-disaster-was-averted"
published_at: "2023-10-31T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540da4bb4792_news-card.jpg"
keywords: []
---

# ബസ്സിൽ തീപിടുത്തം: ഓട്ടോ ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തം ഒഴിവായി

> **Lead Summary:** **പിലാത്തറ: ** ബസില്‍ തീപിടുത്തം, ഓട്ടോ ഡ്രൈവര്‍മാരുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ വിളയാങ്കോടാണ് സംഭവം നടന്നത്. 9.10 ന് പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യബസ് വിളയാങ്കോട് ബസ്റ്റോപ്പില്‍ ആളെ ഇറക്കുന്നതിനിടെയാണ് ബസിന്റെ ക്യാബിനിനില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.

## Article Content

**പിലാത്തറ: ** ബസില്‍ തീപിടുത്തം, ഓട്ടോ ഡ്രൈവര്‍മാരുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ വിളയാങ്കോടാണ് സംഭവം നടന്നത്. 9.10 ന് പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യബസ് വിളയാങ്കോട് ബസ്റ്റോപ്പില്‍ ആളെ ഇറക്കുന്നതിനിടെയാണ് ബസിന്റെ ക്യാബിനിനില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.

പുക കണ്ടതോടെ യാത്രക്കാര്‍ ബസില്‍ നിന്നിറങ്ങി വെപ്രാളപ്പെട്ട് ഓടുകയും ചെയ്തു. ഇതിനിടെ ഡീസല്‍ പൈപ്പ് പൊട്ടി താഴേക്ക് ഡീസല്‍ വീഴുകയും ബസിനടിയില്‍ റോഡില്‍ തീപിടിക്കുകയും ചെയ്തു. വിളയാങ്കോട് സര്‍വീസ് നടത്തുന്ന ഓട്ടോഡ്രൈവര്‍മാര്‍ ഓടിയെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158371/due-to-the-timely-intervention-of-auto-drivers-a-major-disaster-was-averted)