---
title: "മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി"
english_title: "The youth was caught with deadly drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158310/the-youth-was-caught-with-deadly-drugs"
published_at: "2023-10-31T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540aa8cef833_news-card.jpg"
keywords: []
---

# മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി

> **Lead Summary:** കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും പാർട്ടിയും തയ്യിൽ- കുറുവ റോഡിൽ തയ്യിൽ എന്ന സ്ഥലത്ത് വച്ച് മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനും ഹാഷിഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ തയ്യിൽ കുറുവ റൈസ് മില്ലിന് സമീപം പണ്ടാരവളപ്പ് സ്വദേശി മുഹമ്മദ് സഫീർ.സി എന്നയാളിനെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും പാർട്ടിയും തയ്യിൽ- കുറുവ റോഡിൽ തയ്യിൽ എന്ന സ്ഥലത്ത് വച്ച് മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനും ഹാഷിഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ തയ്യിൽ കുറുവ റൈസ് മില്ലിന് സമീപം പണ്ടാരവളപ്പ് സ്വദേശി മുഹമ്മദ് സഫീർ.സി എന്നയാളിനെയാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ കയ്യിൽ നിന്നും 14.541ഗ്രാം മെത്താംഫിറ്റാമിനും,1.220 ഗ്രാം ഹാഷിഷും, മയക്കുമരുന്നുകൾ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തു. കണ്ണൂർ ടൗൺ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ മുഹമ്മദ് സഫീർ.

പ്രതിയെ കണ്ണൂർ JFCM IIകോടതിയിൽ ഹാജരാക്കും. കേസ് കണ്ടെടുത്ത പാർട്ടിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷമീന.എം.പി,ഷൈമ.കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ .പി, അനീഷ്.ടി, ഗണേഷ് ബാബു,സജിത്ത് എം, രജിത്ത് കുമാർ എൻ, സീനിയർ എക്സ്സൈസ് ഡ്രൈവർ അജിത്ത് /സി,പ്രിവൻറീവ് ഓഫീസർ സർവജ്ഞൻ.എം.പി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158310/the-youth-was-caught-with-deadly-drugs)