---
title: "ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "Indira Gandhi Martyrdom Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158243/indira-gandhi-martyrdom-day"
published_at: "2023-10-31T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540783a8c114_news-card.jpg"
keywords: []
---

# ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡി സി സി സെക്രട്ടറി എ ഡി സാബൂസ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

## Article Content

**പരിയാരം : **ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡി സി സി സെക്രട്ടറി എ ഡി സാബൂസ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ഐ വി കുഞ്ഞിരാമൻ, പി.വി രാമചന്ദ്രൻ ,കെ.യം രവിന്ദ്രൻ , എ.ടി. ജനാർദ്ദനൻ , പി.വിനോദ്, പി വി ഗോപാലൻ, ടി.രാമകൃഷ്ണൻ, കെ.ബി സൈമൺ, കെ.വി. സുരാഗ് ആബിദ് വായാട്, ഒ.ജെ. സെബാസ്റ്റ്യൻ, വി.വി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

തൊണ്ടന്നൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബൂത്ത് പ്രസിഡണ്ട് സി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു പി വി രാമചന്ദ്രൻ , വി കുഞ്ഞപ്പൻ , വി വി സി ബാലൻ , പി വി ദിനേശൻ എന്നിവർ പ്രസംഗിച്ചു ഇരിങ്ങൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ കെ തമ്പാൻ നമ്പ്യാർ , വി പി കുബേരൻ നമ്പൂതിരി, ഒ.മുകുന്ദൻ ,കെ സജീവൻ ,എം ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.

എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ ബൂത്ത് പ്രസിഡണ്ട് പി വി ഗോപാലൻ,ഐ വി കുഞ്ഞിരാമൻ ,കെ എം രവീന്ദ്രൻ , ഒ ജെ സെബാസ്റ്റ്യൻ , ടി രാമകൃഷ്ണൻ ,വി വി മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. പാച്ചേനി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നപുഷ്പാർച്ചനയിൽ പി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി ,ശ്രീജേഷ് പാച്ചേനി,പി അഷ്റഫ്,എൻ വി രാജീവൻ എന്നിവർ നേതൃത്വം നൽകി.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158243/indira-gandhi-martyrdom-day)