---
title: "വിമുക്തി മിഷൻ തളിപ്പറമ്പ് നിയോജക മണ്ഡല ഏകദിന ശിൽപശാല സംഘടിപ്പിച്ചു"
english_title: "Liberation Mission Thaliparamb Constituency organized a one-day workshop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158171/liberation-mission-thaliparamb-constituency-organized-a-one-day-workshop"
published_at: "2023-10-30T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fd131387e3_news-card.jpg"
keywords: []
---

# വിമുക്തി മിഷൻ തളിപ്പറമ്പ് നിയോജക മണ്ഡല ഏകദിന ശിൽപശാല സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ നിയോജക മണ്ഡല തല ഏകദിന ശിൽപശാല കണ്ണൂർ ഗവ: എൻജിനീയറിങ് കോളേജ് മാങ്ങാട്ടുപറമ്പ വെച്ച് സംഘടിപ്പിച്ചു. കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ ശിൽപശാല കോളേജ് പ്രിൻസിപ്പൽ ഡോ. ജയപ്രകാശ് അധ്യക്ഷത വഹിച്ച ശിൽപ ശാല ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

## Article Content

തളിപ്പറമ്പ നിയോജക മണ്ഡല തല ഏകദിന ശിൽപശാല കണ്ണൂർ ഗവ: എൻജിനീയറിങ് കോളേജ് മാങ്ങാട്ടുപറമ്പ വെച്ച് സംഘടിപ്പിച്ചു. കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ ശിൽപശാല കോളേജ് പ്രിൻസിപ്പൽ ഡോ. ജയപ്രകാശ് അധ്യക്ഷത വഹിച്ച ശിൽപ ശാല ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കണ്ണൂർ അസിസ്റ്റ്ന്റ് കലക്ടർ അരൂപ് കാർഗെ IAS മുഖ്യ അതിഥിയായി കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാഗേഷ്. ടി സ്വാഗതം പറഞ്ഞു. പ്രിവെൻ്റിവ് ഓഫീസർ വി.വി. ഷാജി ശിൽപശാല വിഷയാവതരണം നടത്തി.  വിമുക്തി നേർക്കൂട്ടം കമ്മിറ്റി കോർഡിനേറ്ററുമായ ഡോ. ബി.ശ്രീജിത്ത്, ആന്തൂർ വാർഡ് കൗൺസിലർ പ്രകാശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ. വിപിൻ കുമാർ വി. നന്ദി രേഖപ്പെടുത്തി. 250 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ കോളേജ് യൂണിയൻ വൈസ് ചെയർമാൻ കുമാരി അഥീന ലഹരി വിരുദ്ധ പ്രതജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സിഇഒ റിഷാദ് സി എച്ച്. ൻ്റെ പശ്ചാതല സംഗീതത്തിൽ ഗ്രേഡ് പ്രിവെൻ്റിവ് ഓഫീസർ പ്രഭുനാഥ് പി. സി. അവതരിപ്പിച്ച ഏകപാത്ര നാടകം രസതന്ത്രം അരങ്ങേറി. ശിൽപശാലയിൽ പഞ്ചായത്ത് അംഗങ്ങൾ പ്രദമ അധ്യപകർ മാർ പ്രിൻസിപ്പൽമാർ വിദ്യാർത്തികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158171/liberation-mission-thaliparamb-constituency-organized-a-one-day-workshop)