---
title: "കുപ്പം ചുടല ദേശീയപാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന മരണപ്പാച്ചിലിന് അറുതി വരുത്തിയില്ലെങ്കിൽ അത്തരം ബസുകളെ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്ന് യൂത്ത്‌ ലീഗ് പരിയാരം പഞ്ചായത്ത്‌ കമ്മിറ്റി"
english_title: "The Youth League Pariyaram Panchayat Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158166/the-youth-league-pariyaram-panchayat-committee"
published_at: "2023-10-30T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fcfc10112f_Untitled-2-web.jpg"
keywords: []
---

# കുപ്പം ചുടല ദേശീയപാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന മരണപ്പാച്ചിലിന് അറുതി വരുത്തിയില്ലെങ്കിൽ അത്തരം ബസുകളെ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്ന് യൂത്ത്‌ ലീഗ് പരിയാരം പഞ്ചായത്ത്‌ കമ്മിറ്റി

> **Lead Summary:** നിയമങ്ങളെല്ലാം കാറ്റിൽ പറത്തി,അപകട വളവുകൾ നിറഞ്ഞ കുപ്പം ചുടല ദേശീയപാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന മരണപ്പാച്ചിലിന് അറുതി വരുത്തിയില്ലെങ്കിൽ അത്തരം ബസുകളെ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്ന് യൂത്ത്‌ ലീഗ് പരിയാരം പഞ്ചായത്ത്‌ കമ്മിറ്റി അറിയിച്ചു.

## Article Content

നിയമങ്ങളെല്ലാം കാറ്റിൽ പറത്തി,അപകട വളവുകൾ നിറഞ്ഞ കുപ്പം ചുടല ദേശീയപാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന മരണപ്പാച്ചിലിന് അറുതി വരുത്തിയില്ലെങ്കിൽ അത്തരം ബസുകളെ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്ന് യൂത്ത്‌ ലീഗ് പരിയാരം പഞ്ചായത്ത്‌ കമ്മിറ്റി അറിയിച്ചു.

സ്കൂൾ വിദ്യാർത്ഥികൾ മുതൽ അന്നന്നത്തെ ആഹാരത്തിന് വക തേടി യാത്ര പോകുന്നവരടക്കമുള്ളവരുടെ ജീവന് പോലും വക കൽപിക്കാതെ ജീവനക്കാർ തന്നിഷ്ടം കാണിക്കുന്നത് ഇനിയും നോക്കി നിൽക്കാനാവില്ല.മറ്റു വാഹനങ്ങളെ തഴഞ്ഞ് ഭീകരമായി ഹോൺ മുഴക്കിയും സൈഡ് നൽകാതെയും അപകടകരമായ രീതിയിലാണ് മിക്ക ബസുകളും സർവ്വീസ് നടത്തുന്നത്.

ഇന്ന് (30 തിങ്കൾ) രാവിലെ കപ്പണത്തട്ടിൽ തെറ്റായ ദിശയിൽ ഓവർ ടേക്ക് ചെയ്തു വന്ന ബസ് എതിരെ വന്ന കാറിനെ ഇടിച്ചു തെറിപ്പിച്ച രംഗം ഭീകരമായിരുന്നു.ഭാഗ്യം കൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്. ഇനിയും ഇത്തരം നിയമ ലംഘനങ്ങൾ തുടരാനാണ് ഭാവമെങ്കിൽ അത് യൂത്ത്‌ ലീഗ് വെച്ചു പൊറുപ്പിക്കില്ലെന്നും പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158166/the-youth-league-pariyaram-panchayat-committee)