---
title: "തളിപ്പറമ്പ നഗരസഭ കേരളോത്സവം 2023;  തൃചംബരം വിവേകാനന്ദ റസിഡൻസ് ഓവറോൾ ചാമ്പ്യന്മാരായി"
english_title: "Thaliparamba Municipality Kerala Festival 2023 "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158158/thaliparamba-municipality-kerala-festival-2023"
published_at: "2023-10-30T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പ നഗരസഭ കേരളോത്സവം 2023;  തൃചംബരം വിവേകാനന്ദ റസിഡൻസ് ഓവറോൾ ചാമ്പ്യന്മാരായി

> **Lead Summary:** തളിപ്പറമ്പ നഗരസഭ കേരളോത്സവം 2023 തൃചംബരം വിവേകാനന്ദ റസിഡൻസ് ഓവറോൾ ചാമ്പ്യന്മാരായി. നഗരസഭ തല കേരളോത്സവം കലാമത്സരങ്ങളോടെ മൂത്തേടത്ത് ഹൈസ്കൂളിൽ വെച്ച് സമാപിച്ചു.

## Article Content

തളിപ്പറമ്പ നഗരസഭ കേരളോത്സവം 2023 തൃചംബരം വിവേകാനന്ദ റസിഡൻസ് ഓവറോൾ ചാമ്പ്യന്മാരായി. നഗരസഭ തല കേരളോത്സവം കലാമത്സരങ്ങളോടെ മൂത്തേടത്ത് ഹൈസ്കൂളിൽ വെച്ച് സമാപിച്ചു.

തൃചംബരം വിവേകാനന്ദ റസിഡൻസ് ഒന്നാം സ്ഥാനവും. ലേബർ എഫ്. സി.കൂവോട് രണ്ടാം സ്ഥാനവും പബ്ലിക്ക് ലൈബ്രറി കൂവോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൈകിട്ട് നടന്ന സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. പി. മുഹമ്മദ്‌ നിസാർ,കദീജ കെ പി, കൗൺസിലർമാരായ ഗിരീഷൻ. സി. വി, വത്സരാജൻ. എം, ഗോപിനാഥൻ. പി, റസിയ. പി. കെ, സജീറ. എം. പി, മനോജ്‌. സി പി, സുരേഷ്കുമാർ. സി, സുരേഷ്. പി. വി,രമേശൻ. കെ, കെ എം ലത്തീഫ്,സുജാത, വാസന്തി പിവി , വത്സല പി , വനജ ഡി,തുടങ്ങിയവർ സംസാരിച്ചു. മുൻസിപ്പൽ സൂപ്രണ്ട് സുരേഷ് കസ്തൂരി സ്വാഗതവും ആർ രമേശ്‌ചന്ദ്ര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158158/thaliparamba-municipality-kerala-festival-2023)