---
title: "കയരളത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Housewife found dead in well in Kayaralam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15813/housewife-found-dead-in-well-in-kayaralam"
published_at: "2021-12-13T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6f93a9b140_187a3919-935e-448d-a04f-e7bd98606046.jpg"
keywords: []
---

# കയരളത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **മയ്യില്‍: **വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയരളം കൊവുപ്പാടിലെ സി.പി.പത്മിനി യെയാണ് വീടിനടുത്തുള്ള ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടത്.

## Article Content

**മയ്യില്‍: **വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയരളം കൊവുപ്പാടിലെ സി.പി.പത്മിനി യെയാണ് വീടിനടുത്തുള്ള ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടത്.

പരേതരായ കുഞ്ഞിരാമന്റേയും ശ്രീദേവിയുടേയും മകളാണ്. ഭര്‍ത്താവ്: മധു(പുഴാതി). സഹോദരങ്ങള്‍: ചന്ദ്രന്‍,യശോദ. തളിപ്പറമ്പ് ഫയര്‍ ഫോഴ്‌സും മയ്യില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് (പരിയാരം ) മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് കഴിഞ്ഞ് (ശാന്തിവനം, കണ്ടക്കൈപറമ്പ് ) മയ്യില്‍ ഗ്രാമപഞ്ചായത്ത് ശ്മശാനത്തില്‍

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15813/housewife-found-dead-in-well-in-kayaralam)