---
title: "ലക്ഷങ്ങൾ ചിലവഴിച്ച് പ്ലാസ ജംഗ്ഷനിൽ നിന്ന് കാക്കത്തോട് ബസ്സ് സ്റ്റാന്റിലേക്ക് നിർമ്മിച്ച നടപ്പാതയിലെ ടൈലുകൾ തകർന്നു;ദുരിതമനുഭവിച്ച് കാൽനടയാത്രക്കാർ"
english_title: "Plaza Junction to Kakkathod Bus Stand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158117/plaza-junction-to-kakkathod-bus-stand"
published_at: "2023-10-30T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f92efe8f27_news-card.jpg"
keywords: []
---

# ലക്ഷങ്ങൾ ചിലവഴിച്ച് പ്ലാസ ജംഗ്ഷനിൽ നിന്ന് കാക്കത്തോട് ബസ്സ് സ്റ്റാന്റിലേക്ക് നിർമ്മിച്ച നടപ്പാതയിലെ ടൈലുകൾ തകർന്നു;ദുരിതമനുഭവിച്ച് കാൽനടയാത്രക്കാർ

> **Lead Summary:** **തളിപ്പറമ്പ്: **ലക്ഷങ്ങൾ ചിലവഴിച്ച് തളിപ്പറമ്പ് നഗരസഭ പ്ലാസ ജംഗ്ഷനിൽ നിന്ന് കാക്കത്തോട് ബസ്സ് സ്റ്റാന്റിലേക്ക് നിർമ്മിച്ച നടപ്പാതയിലെ ടൈയ്ലുകൾ തകർന്നു . ദുരിതമനുഭവിച്ച് കാൽനടയാത്രക്കാർ . തളിപ്പറമ്പിന്റെ വ്യാപാര സിരാ കേന്ദ്രമായ ടൗണിൽ നിന്ന് കാക്കത്തോട് ഭാഗത്തേക്കുള്ള റോഡിന്റെ നടപ്പാതയിലെ ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച ടൈയിലുകൾ ഇളകി തകർന്നിരിക്കുന്നത്.

## Article Content

**തളിപ്പറമ്പ്: **ലക്ഷങ്ങൾ ചിലവഴിച്ച് തളിപ്പറമ്പ് നഗരസഭ പ്ലാസ ജംഗ്ഷനിൽ നിന്ന് കാക്കത്തോട് ബസ്സ് സ്റ്റാന്റിലേക്ക് നിർമ്മിച്ച നടപ്പാതയിലെ ടൈയ്ലുകൾ തകർന്നു . ദുരിതമനുഭവിച്ച് കാൽനടയാത്രക്കാർ . തളിപ്പറമ്പിന്റെ വ്യാപാര സിരാ കേന്ദ്രമായ ടൗണിൽ നിന്ന് കാക്കത്തോട് ഭാഗത്തേക്കുള്ള റോഡിന്റെ നടപ്പാതയിലെ ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച ടൈയിലുകൾ ഇളകി തകർന്നിരിക്കുന്നത്.

ദിനംപ്രതി നിരവധി ആൾക്കാരാണ് ഇതു വഴി സഞ്ചരിക്കുന്നത്. നടപ്പാത തകർന്നതോടെ ഇതുവഴിയുള്ള കാൽ നടയാത്രകൾ ബുദ്ധിമുട്ടേറിയതായി. നടപ്പാതകളിൽ കയറ്റി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. വാഹനങ്ങൾ കയറി ഇറങ്ങിയാണ് നടപ്പാത തകർന്നതെന്ന് വ്യാപാരികൾ പറയുന്നു.

പ്രധാന റോഡിനരികിൽ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുന്ന ഇടമായിട്ടും ഇതുവരെയായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എത്രയും പ്പെട്ടെന്ന് വേണ്ട നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് വ്യാപാരികളുടേയും, പരിസരവാസികളുടേയും ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158117/plaza-junction-to-kakkathod-bus-stand)