---
title: "കോമത്ത് മുരളീധരൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്: സിപിഐ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി"
english_title: "CPI marched to Taliparam police station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158084/cpi-marched-to-taliparam-police-station"
published_at: "2023-10-30T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f74fdd48ff_news-card.jpg"
keywords: []
---

# കോമത്ത് മുരളീധരൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്: സിപിഐ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **നേതാക്കൾക്കെതിരെ കളളക്കേസ് എടുത്തെന്ന് ആരോപിച്ച് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

## Article Content

**തളിപ്പറമ്പ്: **നേതാക്കൾക്കെതിരെ കളളക്കേസ് എടുത്തെന്ന് ആരോപിച്ച് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളിധരൻ മാന്തംകുണ്ട് ബ്രാഞ്ച് സെക്രട്ടെറി വിജേഷ് മണ്ടൂര്‍, അസി.സെക്രട്ടെറി ബിജു കരിയില്‍ എന്നിവര്‍ക്കെതിരെ സി.പി.എം പ്രവര്‍ത്തകന്‍ നവനീതിനെ ആക്രമിച്ചതായായി പറഞ്ഞ് കള്ളക്കേസെടുത്തു എന്നാരോപിച്ചാണ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി പി ഷെജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം രഘുനാഥ്, മണ്ടലം സെക്രട്ടറി മുജീബ് റഹ്മാൻ, കോമത്ത് മുരളീധരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158084/cpi-marched-to-taliparam-police-station)