---
title: "ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു"
english_title: "Quiz competition is organized for higher secondary students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158029/quiz-competition-is-organized-for-higher-secondary-students"
published_at: "2023-10-30T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f4e8c76d33_Untitled-2-web.jpg"
keywords: []
---

# ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** തിമിരി BLM കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കേരളപ്പിറവിയോടനുബന്ധിച്ച് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കണ്ണൂർ - കാസർഗോഡ് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സമകാലിക വിഷയങ്ങളും പൊതുവിജ്ഞാനവും ഉൾപ്പെടുത്തി നടത്തപ്പെടുന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 4000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 2500 രൂപയും ട്രോഫിയും സമ്മാനമായി നൽകുന്നതാണ്.

## Article Content

തിമിരി BLM കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കേരളപ്പിറവിയോടനുബന്ധിച്ച് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കണ്ണൂർ - കാസർഗോഡ് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സമകാലിക വിഷയങ്ങളും പൊതുവിജ്ഞാനവും ഉൾപ്പെടുത്തി നടത്തപ്പെടുന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 4000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 2500 രൂപയും ട്രോഫിയും സമ്മാനമായി നൽകുന്നതാണ്.

2023 നവംബർ 9, വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ നടത്തപ്പെടുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2023 നവംബർ 3 വെള്ളിയാഴ്ചയാണ്. പരിപാടിയിൽ ബഹുമാനപ്പെട്ട ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ് മുഖ്യഥിതി ആയി പങ്കെടുക്കും. മത്സരത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക : 6272109378, 9349988788.( രജിസ്ട്രേഷൻ സൗജന്യമാണ് )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158029/quiz-competition-is-organized-for-higher-secondary-students)