---
title: "ബൈക്കിൽ വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി"
english_title: "A young man was caught with five kilos of ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157993/a-young-man-was-caught-with-five-kilos-of-ganja"
published_at: "2023-10-30T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f2d1953842_news-card.jpg"
keywords: []
---

# ബൈക്കിൽ വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി

> **Lead Summary:** പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഇൻപെക്ടർ എ ബി തോമസും പാർട്ടിയും ഏഴോം പഞ്ചയത്ത് ഓഫിസിന് മുൻവശം വെച്ച് 5.020 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. KL 13 W 3288 ഹീറോ ഹോണ്ട പാഷൻ പ്ലാസ്സ് ബൈക്കിൽ വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് തളിപ്പറമ്പ് പന്നിയൂർ പൂമംഗലം ആലയാട്ട് വയൽ താമസിക്കുന്ന കുളത്തിങ്കൽ ഹൗസിൽ ജംഷാദ് .കെ എന്നയാളെ പിടികൂടിയത്.

## Article Content

പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഇൻപെക്ടർ എ ബി തോമസും പാർട്ടിയും ഏഴോം പഞ്ചയത്ത് ഓഫിസിന് മുൻവശം വെച്ച് 5.020 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. KL 13 W 3288 ഹീറോ ഹോണ്ട പാഷൻ പ്ലാസ്സ് ബൈക്കിൽ വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് തളിപ്പറമ്പ് പന്നിയൂർ പൂമംഗലം ആലയാട്ട് വയൽ താമസിക്കുന്ന കുളത്തിങ്കൽ ഹൗസിൽ ജംഷാദ് .കെ എന്നയാളെ പിടികൂടിയത്.

ഒറീസയിൽ പോയി കഞ്ചാവ് മൊത്തമായി എടുത്ത് അമിതലാഭത്തിനായി പാപ്പിനിശ്ശേരി, തളിപ്പറമ്പ് ,മാട്ടൂൽ, പുതിയങ്ങാടി ,മുട്ടം എന്നി സ്ഥലങ്ങളിൽ മയക്കുമരുന്ന് വിദ്യർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് എത്തിച്ചു നൽകുന്നതിൽ പ്രധാനിയാണ് ഇയാൾ എന്ന് എക്സൈസ് പറയുന്നു .

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസ൪മാരായ രജിരാഗ് പി പി, ശ്രിജിൻ.വി.വി പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീകുമാർ വി .പി പ്രിവൻ്റീവ് ഓഫീസർ സന്തോഷ്.എം.കെ.അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രോഡ് ) സന്തോഷ് തൂണോളി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157993/a-young-man-was-caught-with-five-kilos-of-ganja)