---
title: "പാച്ചേനിയിൽ നിർമ്മിച്ച സതീശൻ പാച്ചേനിയുടെ  സ്മൃതിമണ്ഡപം വി എം സുധീരൻ ഉത്ഘാടനം ചെയ്തു"
english_title: "pariyaram congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157980/pariyaram-congress"
published_at: "2023-10-30T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f22015ac51_news-card.jpg"
keywords: []
---

# പാച്ചേനിയിൽ നിർമ്മിച്ച സതീശൻ പാച്ചേനിയുടെ  സ്മൃതിമണ്ഡപം വി എം സുധീരൻ ഉത്ഘാടനം ചെയ്തു

> **Lead Summary:** **പരിയാരം :**സതീശൻ പാച്ചേനി രാഷ്ട്രീയത്തിലെ കറകളഞ്ഞ വ്യക്തിത്വം..വി. എം. സുധീരൻ. കോൺഗ്രസ്‌ നേതാവ് സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റി പാച്ചേനിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം ഉത്ഘാടനചടങ്ങ് ഓൺലൈൻ ആയി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**പരിയാരം :**സതീശൻ പാച്ചേനി രാഷ്ട്രീയത്തിലെ കറകളഞ്ഞ വ്യക്തിത്വം..വി. എം. സുധീരൻ. കോൺഗ്രസ്‌ നേതാവ് സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റി പാച്ചേനിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം ഉത്ഘാടനചടങ്ങ് ഓൺലൈൻ ആയി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സതീശൻ പാച്ചേനിയുടെ വിയോഗം കോൺഗ്രസ്‌ പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും ഒരു പോലെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥി രാഷ്ട്രീയ കാലത്തു തന്നെ തീക്ഷണമായ ജീവിതസാഹചര്യങ്ങളെ നേരിട്ടാണ് അദ്ദേഹം പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തത്. കണ്ണൂർ ജില്ലാ കോൺഗ്രസ്‌ മന്ദിരം നിർമ്മിക്കുന്നതിനു അദ്ദേഹം കാണിച്ച ത്യാഗമനോഭാവം കോൺഗ്രസ്‌ പാർടിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് സ്മൃതി മണ്ഡപം ആനച്ചാദനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ പി. വി. സജീവൻ അധ്യക്ഷത വഹിച്ചു. വി. പി. അബ്ദുൽറഷീദ്, പി. കെ. സരസ്വതി,ഇ. ടി. രാജീവൻ, മധുസൂദനൻ എരമം,പ്രമീളരാജൻ, ഐ.വി കുഞ്ഞിരാമൻ, വിജീഷ പ്രശാന്ത്, ടി.ആർ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

സ്മൃതിമണ്ഡപം നിർമ്മിച്ച ഗിരീഷ് പരിയാരത്തെയും മണ്ഡപം പണിയാൻ സ്ഥലം സൗജന്യമായി വിട്ടുനൽകിയ പി. എം. ഉണ്ണികൃഷ്ണൻ നമ്പൂതിരിയെയും ചടങ്ങിൽ ആദരിച്ചു. പി. വിനോദ് മാസ്റ്റർ സ്വാഗതവും പി. എം.ഉണ്ണികൃഷ്ണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157980/pariyaram-congress)