---
title: "പുനർ നിർമ്മിച്ച കുണ്ടാകുഴി പാലം ഉദ്ഘാടനം മുർഷിദ കൊങ്ങായി നിർവഹിച്ചു"
english_title: "kundamkuzhi bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157976/kundamkuzhi-bridge"
published_at: "2023-10-30T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f1fc02a544_news-card.jpg"
keywords: []
---

# പുനർ നിർമ്മിച്ച കുണ്ടാകുഴി പാലം ഉദ്ഘാടനം മുർഷിദ കൊങ്ങായി നിർവഹിച്ചു

> **Lead Summary:** **തളിപ്പറമ്പ:** ആയിരത്തിലധികം വിദ്യാർത്ഥികളും ഒട്ടനവധി സ്കൂൾ വാഹനങ്ങളും ദിനേന സഞ്ചരിക്കുന്ന കുണ്ടാംകുഴി വാർഡിൽ പുനർ നിർമ്മാണം പൂർത്തീകരിച്ച പാലത്തിന്റെ ഉത്ഘാടനം വാർഡ് കൗൺസിലർ കൊടിയിൽ സലീമിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ:** ആയിരത്തിലധികം വിദ്യാർത്ഥികളും ഒട്ടനവധി സ്കൂൾ വാഹനങ്ങളും ദിനേന സഞ്ചരിക്കുന്ന കുണ്ടാംകുഴി വാർഡിൽ പുനർ നിർമ്മാണം പൂർത്തീകരിച്ച പാലത്തിന്റെ ഉത്ഘാടനം വാർഡ് കൗൺസിലർ കൊടിയിൽ സലീമിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി പി മുഹമ്മദ് നിസാർ കെ. പി ഖദീജ നഗരസഭാ കൗൺസിലർ നുബല സി നഗരസഭ സെക്രട്ടറി കെ പി സുബൈർ മുനിസിപ്പൽ എൻജിനീയർ വിമൽ കുമാർ, പി. മുഹമ്മദ്‌ ഇഖ്ബാൽ*കുണ്ടാംകുഴി മഹല്ല് പ്രസിഡണ്ട് സലാം മസ്റ്റർ അഷ്‌റഫ്‌ മുട്ട തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കോൺട്രാക്ടർ സി. ആദർഷിനുള്ള സ്നേഹോപഹാരം വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157976/kundamkuzhi-bridge)