---
title: "മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും"
english_title: "Minister MV Govindan Master will attend various functions in the district today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15787/minister-mv-govindan-master-will-attend-various-functions-in-the-district-today"
published_at: "2021-12-13T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6ddc6ac6b2_images (7).jpg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

> **Lead Summary:** **തളിപ്പറമ്പ്: **തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ (തിങ്കളാഴ്ച്ച-13) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

## Article Content

**തളിപ്പറമ്പ്: **തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ (തിങ്കളാഴ്ച്ച-13) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ 9.30 ന് കണ്ണൂര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം-മാങ്ങാട്ടുപറമ്പ് സര്‍വകലാശാല കാമ്പസ്. 10.45 ന് കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം. വൈകുന്നേരം 3.30 ന് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ സ്‌നേഹോല്‍സവം ഉദ്ഘാടനം.

4.30 ന് പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി പ്രദര്‍ശിപ്പിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം ചെക്യാട്ട്കാവ്- എരിഞ്ഞിക്കടവ് റോഡില്‍ കണ്ടക്കൈ കൃഷ്ണപിള്ള വായനശാലക്ക് സമീപം.

5.30 ന് ബക്കളം എ.കെ.ജി മന്ദിരത്തില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സി.വി.നാരായണനുള്ള ആദരവ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15787/minister-mv-govindan-master-will-attend-various-functions-in-the-district-today)