---
title: "പാലക്കയം തട്ടിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു"
english_title: "bike_accident_palakkayam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15773/bike_accident_palakkayam"
published_at: "2021-12-13T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6ceb9b68a6_bike accident.jpg"
keywords: []
---

# പാലക്കയം തട്ടിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

> **Lead Summary:** മാട്ടൂൽ: തളിപ്പറമ്പ് പാലക്കയം തട്ടിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ നോർത്ത് സിദ്ധീഖാബാദിൽ താമസിക്കുന്ന എ.കെ മുജീബ് മരിച്ചത്.

## Article Content

മാട്ടൂൽ: തളിപ്പറമ്പ് പാലക്കയം തട്ടിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ നോർത്ത് സിദ്ധീഖാബാദിൽ താമസിക്കുന്ന എ.കെ മുജീബ് മരിച്ചത്.

മുജീബ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മർകസ് നോളജ് സിറ്റിയിൽ ടൈഗ്രീസ് വാലിയിലെ വിദ്യാർത്ഥിയാണ്.

പി പി മഹമൂദ് ഹാജി എ കെ സുമയ്യ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മിസാജ്, മുഫീദ് (SSF മാട്ടുൽ സെക്ടർ സിക്രട്ടറി) ഇസ്മായിൽ, മിൻഹാജ്, നഫീസ.

മുതദേഹം പരിയാരം മെഡിക്കൽ കോളേജ് അശുപത്രി മോർച്ചറിയിൽ. ഖബറടക്കം ഇന്ന് വൈകുന്നേരം മാട്ടൂൽ നോർത്ത് ജാറം ബദർ മസ്ജിദ് ഖബർ സ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15773/bike_accident_palakkayam)