---
title: "ഓൺലൈൻ തട്ടിപ്പ്: സിബിഐ ഉദ്യോഗസ്ഥനും മുംബൈ പോലീസും ആണെന്ന് പറഞ്ഞ്  തട്ടിയെടുത്തത് 56 ലക്ഷം രൂപ"
english_title: "Online fraud: CBI officer and Mumbai police extort Rs 56 lakh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157547/online-fraud-cbi-officer-and-mumbai-police-extort-rs-56-lakh"
published_at: "2023-10-28T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c9a60aa7fb_news-card.jpg"
keywords: []
---

# ഓൺലൈൻ തട്ടിപ്പ്: സിബിഐ ഉദ്യോഗസ്ഥനും മുംബൈ പോലീസും ആണെന്ന് പറഞ്ഞ്  തട്ടിയെടുത്തത് 56 ലക്ഷം രൂപ

> **Lead Summary:** **തളിപ്പറമ്പ്: **മുംബൈ പോലീസും സിബിഐ ഉദ്യോഗസ്ഥനും ആണെന്ന് പറഞ്ഞു 56,00000 രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം പാറോട്ടുകോണം സ്വദേശി എസ് ഗണേഷ് കുമാറിന്റെ ബാങ്ക് ഓഫ് ബറോഡ എച്ച്ഡിഎഫ്സി എന്നീ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇന്റർനെറ്റ് മുഖാന്തിരം പ്രതികളുടെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടുകളിലേക്ക് 56 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **മുംബൈ പോലീസും സിബിഐ ഉദ്യോഗസ്ഥനും ആണെന്ന് പറഞ്ഞു 56,00000 രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം പാറോട്ടുകോണം സ്വദേശി എസ് ഗണേഷ് കുമാറിന്റെ ബാങ്ക് ഓഫ് ബറോഡ എച്ച്ഡിഎഫ്സി എന്നീ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇന്റർനെറ്റ് മുഖാന്തിരം പ്രതികളുടെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടുകളിലേക്ക് 56 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു.

പ്രതികൾ മുംബൈ പോലീസും സിബിഐ ഉദ്യോഗസ്ഥനും ആണെന്നും ഇന്ത്യൻ സെക്രട്ടറി ആക്ട് പ്രകാരം ഗണേഷ് കുമാറിന്റെ പേരിൽ അറസ്റ്റ് വാറണ്ടും ഫ്രീസിങ് ഓർഡറും ഉണ്ടെന്നും ആരോടും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്. തളിപ്പറമ്പ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157547/online-fraud-cbi-officer-and-mumbai-police-extort-rs-56-lakh)