---
title: "പരിയാരം സർവീസ് സഹകരണ ബാങ്ക് പൊന്നുരുക്കിപ്പാറ ബ്രാഞ്ച് എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു"
english_title: "Pariaram Service Co-operative Bank Ponnurukkipara Branch Speaker AN Shamseer inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157309/pariaram-service-co-operative-bank-ponnurukkipara-branch-speaker-an-shamseer-inaugurated"
published_at: "2023-10-27T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b64d0e9ad1_news-card.jpg"
keywords: []
---

# പരിയാരം സർവീസ് സഹകരണ ബാങ്ക് പൊന്നുരുക്കിപ്പാറ ബ്രാഞ്ച് എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** പരിയാരം സർവീസ് സഹകരണ ബാങ്ക് പൊന്നുരുക്കിപ്പാറ ബ്രാഞ്ച് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ അധ്യക്ഷനായി.

## Article Content

പരിയാരം സർവീസ് സഹകരണ ബാങ്ക് പൊന്നുരുക്കിപ്പാറ ബ്രാഞ്ച് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ അധ്യക്ഷനായി.

സ്ട്രോങ്ങ് റൂം പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബയും പ്രൊഫൈൽ ഫോട്ടോ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ രത്ന കുമാരിയും ലോക്കർ രജിസ്ട്രാർ രാജേന്ദ്രനും നിക്ഷേപം സ്വീകരിക്കാൻ അസിസ്റ്റന്റ് രജിസ്ട്രാർ അജിതയും വായ്പ വിതരണം അസിസ്റ്റന്റ് ഡയറക്ടർ സി കെ അനിൽകുമാറും ഉദ്ഘാടനം ചെയ്തു.

പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ബാബുരാജൻ, വിൻസന്റ്, ഇ.സി മല്ലിക, സുജിഷ, ഇ.സി മനോഹരൻ, ഇ. ടി രാജീവൻ, അബൂബക്കർ വായാട്, സി.സി രാജൻ, റഷീദ്, ടി.വി രതീഷ്, ബാലകൃഷ്ണൻ, സി.എച്ച് വിജയൻ, എം.ടി മനോഹരൻ, കെ വി രമേശൻ,പി കെ വിനോദിനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157309/pariaram-service-co-operative-bank-ponnurukkipara-branch-speaker-an-shamseer-inaugurated)