---
title: "ഹരിത കലാവേദി പത്താം വാർഷിക ആഘോഷം; ഉത്തര കേരള മെഗാ ദഫ് മൽസരത്തിനു ഒരുങ്ങി വായാട് "
english_title: "Harita Kalavedi 10th Anniversary Celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157301/harita-kalavedi-10th-anniversary-celebration"
published_at: "2023-10-27T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b6133b9e10_news-card.jpg"
keywords: []
---

# ഹരിത കലാവേദി പത്താം വാർഷിക ആഘോഷം; ഉത്തര കേരള മെഗാ ദഫ് മൽസരത്തിനു ഒരുങ്ങി വായാട് 

> **Lead Summary:** **വായാട് : **ഹരിത കലാവേദി പത്താം വാർഷിക ആഘോഷവും ഹരിത ചാരിറ്റിബിൾ സെന്റർ ഉത്ഘാടനവും പൈൻ & പാലിറ്റീവ് യൂണിറ്റ് ഉൽഘാടനവും ഉത്തര കരള മെഗാ ദഫ് മത്സരവും ഒക്ടോബർ 29 ഞായർ വായാട് മർഹും അബ്ദുൽ ലത്തീഫ് നഗറിൽ വെച്ചു നടക്കും. വൈകുന്നേരം 5 മണിക്ക് ഹരിത ചാരിറ്റിബിൾ സെന്റർ ഉത്ഘാടനം അബൂബക്കർ വായാട് നിർവ്വഹിക്കും.

## Article Content

**വായാട് : **ഹരിത കലാവേദി പത്താം വാർഷിക ആഘോഷവും ഹരിത ചാരിറ്റിബിൾ സെന്റർ ഉത്ഘാടനവും പൈൻ & പാലിറ്റീവ് യൂണിറ്റ് ഉൽഘാടനവും ഉത്തര കരള മെഗാ ദഫ് മത്സരവും ഒക്ടോബർ 29 ഞായർ വായാട് മർഹും അബ്ദുൽ ലത്തീഫ് നഗറിൽ വെച്ചു നടക്കും. വൈകുന്നേരം 5 മണിക്ക് ഹരിത ചാരിറ്റിബിൾ സെന്റർ ഉത്ഘാടനം അബൂബക്കർ വായാട് നിർവ്വഹിക്കും.

  വൈകുന്നേരം 6 മണിക്കു പത്താം വാർഷിക പരിപാടിയുടെ ഉത്ഘാടനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി നിവാഹിക്കും.  പൈൻ & പാലിറ്റീവ് യൂണിറ്റ് ഉത്ഘാടനം പ്രശ്ത സർജൻ യഹ്യ കെ പി നിർവഹിക്കും. വിവിധ രാഷ്ട്രീയ മത സാംസകാരിക പ്രമുഖ നേതാക്കന്മാർ പങ്കെടുക്കും.

  വൈകുന്നേരം 6-30 മുതൽ കേരളത്തിൽ ആദ്യമായി 500 ഓളം ദഫ് കലാകാരന്മാർ അണിനിരക്കുന്ന ഉത്തരകേരത്തിലെ മികച്ച ടീമുകൾ പങ്കെടുക്കുന്ന മെഗാ ദഫ് മത്സരവും നടക്കും. വാർഷിക ആഘോഷത്തിന്റെ വിജയത്തിനായി ജാഫർ കായക്കൂൽ ചെയർമാനായും മുസ്തഫ കെ ജനറൽ കൺവീനർ ഫൈസൽ എം ട്രഷർ വിപുലമായ സ്വാഗത സംഘ കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157301/harita-kalavedi-10th-anniversary-celebration)