---
title: "യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "The woman was found dead at her husband's house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157238/the-woman-was-found-dead-at-her-husbands-house"
published_at: "2023-10-27T08:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** വീട്ടമ്മയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെരുവിച്ചേരി ജി എൽ പി സ്കൂളിന് സമീപം താമസിക്കുന്ന നാടാച്ചേരി സുനന്ദന്റെ ഭാര്യ ശരണ്യയാണ് ഭർതൃവീട്ടിൽ മരിച്ചത്.

## Article Content

വീട്ടമ്മയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെരുവിച്ചേരി ജി എൽ പി സ്കൂളിന് സമീപം താമസിക്കുന്ന നാടാച്ചേരി സുനന്ദന്റെ ഭാര്യ ശരണ്യയാണ് ഭർതൃവീട്ടിൽ മരിച്ചത്.

വെള്ളിക്കീൽ പാന്തോട്ടത്തെ കൊയ്യാലൻ രാഘവൻ, കോറോത്ത് വളത്തിൽ അനിത എന്നിവരുടെ മകളാണ്. ഏക മകൻ അശ്വിൻ (ചെറുവിച്ചേരി ജി എൽ പി സ്കൂൾ എൽകെജി വിദ്യാർത്ഥി). സഹോദരൻ അരുൺ.

ആർ ഡി ഒ ഇൻക്വസ്റ്റ് നടത്തുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ചയ്ക്ക് വെള്ളിക്കീൽ പാൻതോട്ടത്ത് സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157238/the-woman-was-found-dead-at-her-husbands-house)