---
title: "കെ.എഫ്.സി ചിക്കന്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 11,80,000 രൂപ തട്ടിയെടുത്തതായി പരാതി"
english_title: "11,80,000 was extorted from KFC chicken franchise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156767/1180000-was-extorted-from-kfc-chicken-franchise"
published_at: "2023-10-25T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538cfb670044_news-card.jpg"
keywords: []
---

# കെ.എഫ്.സി ചിക്കന്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 11,80,000 രൂപ തട്ടിയെടുത്തതായി പരാതി

> **Lead Summary:** **തളിപ്പറമ്പ്: **കെ.എഫ്.സി ചിക്കന്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 11,80,000 രൂപ തട്ടിയെടുത്തതായി പരാതി. കാക്കാഞ്ചാല്‍ ശാന്തിനഗറിലെ രശ്മികയില്‍ പി.വി.രമേശനാണ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

## Article Content

**തളിപ്പറമ്പ്: **കെ.എഫ്.സി ചിക്കന്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 11,80,000 രൂപ തട്ടിയെടുത്തതായി പരാതി. കാക്കാഞ്ചാല്‍ ശാന്തിനഗറിലെ രശ്മികയില്‍ പി.വി.രമേശനാണ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

നവി മുംബൈയിലെ രാജേഷ്ശര്‍മ്മയുടെ പേരിലാണ് കേസ്. പ്രമുഖ ഫ്രൈഡ് ചിക്കന്‍ കമ്പനിയായ കെ.എഫ്.സിയുടെ ഫ്രാഞ്ചൈസി നല്‍കുന്ന ഏജന്‍സിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാജേഷ്ശര്‍മ്മ ഒക്ടോബര്‍ 12 ന് 2,65,500 രൂപയും 17 ന് 9,14,500 രൂപയും ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ട് മുഖേന കൈപ്പറ്റിയെന്നാണ് പരാതി.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156767/1180000-was-extorted-from-kfc-chicken-franchise)