---
title: "പരിയാരം പോലീസ് സ്റ്റേഷൻ ഐപിയായി പി.നളിനാക്ഷൻ ചുമതലയേറ്റു "
english_title: "P. Nalinakshan has taken charge as the IP of Pariyaram Police Station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156765/p-nalinakshan-has-taken-charge-as-the-ip-of-pariyaram-police-station"
published_at: "2023-10-25T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538cec0e2028_news-card.jpg"
keywords: []
---

# പരിയാരം പോലീസ് സ്റ്റേഷൻ ഐപിയായി പി.നളിനാക്ഷൻ ചുമതലയേറ്റു 

> **Lead Summary:** **പരിയാരം: **പരിയാരം പോലീസ് സ്റ്റേഷൻ ഐപിയായി പി.നളിനാക്ഷൻ ഇന്ന് ചുമതലയേറ്റു.പുത്തൂർ സ്വദേശിയാണ് പി നളിനാക്ഷൻ.കുറ്റാന്വേഷണ വിദഗ്ദനായ ഇദ്ദേഹം കാസർഗോഡ് എസ് ഐ ആയിരുന്നപ്പോൾ പ്രമാദമായ ഷാനവാസ് വധക്കേസിലെ പ്രതികളെ പിടികൂടുന്നതിന് പ്രധാന പങ്കുവഹിച്ചതാണ്.

## Article Content

**പരിയാരം: **പരിയാരം പോലീസ് സ്റ്റേഷൻ ഐപിയായി പി.നളിനാക്ഷൻ ഇന്ന് ചുമതലയേറ്റു.പുത്തൂർ സ്വദേശിയാണ് പി നളിനാക്ഷൻ.കുറ്റാന്വേഷണ വിദഗ്ദനായ ഇദ്ദേഹം കാസർഗോഡ് എസ് ഐ ആയിരുന്നപ്പോൾ പ്രമാദമായ ഷാനവാസ് വധക്കേസിലെ പ്രതികളെ പിടികൂടുന്നതിന് പ്രധാന പങ്കുവഹിച്ചതാണ്.

അതു പോലെ തന്നെ കാസർഗോഡിലെ അക്കാലത്തെ പല ഗുണ്ടാസംഘങ്ങളെയും, ഹണി ട്രാപ്പ് സംഘങളേയും, ഓൺലൈൻ തട്ടിപ്പ് സംഘങ്ങളെയും അമർച്ച ചെയ്യാൻ ഇദേഹത്തിന് സാധിച്ചിട്ടുണ്ട്. റെയിൽവേ പോലീസ് എസ് ഐ ആയിരുന്നപ്പോൾ നേത്രാവതി എക്സ്പ്രസിൽ കവർച്ച നടത്തിയ പ്രതിയെ ഇദ്ദേഹം അറസ്റ്റ് ചെയ്തിരുന്നു.

ട്രെയിൻ വഴിയുള്ള നിരവധി ലഹരിക്കടത്താണ് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.പതിനാറ് മാസമായി പരിയാരത്ത് എസ്എച്ച് ഒ പോസ്റ്റ് ഒഴിഞ്ഞ് കിടക്കുകയായിരുന്നു.പി നളിനാക്ഷനെ മൂന്ന് മാസം മുൻപ് പരിയാരം ഐപിയായി നിയമിച്ചിരുന്നുവെങ്കിലും യുൻ മിഷൻ ഡ്യൂട്ടിയുമായി ബന്ധപ്പെട് അന്ന് സുഡാനിലായതിലാൽ ചുമതല ഏൽക്കാൻ സാധിച്ചിരുന്നില്ല.

അതിന് ശേഷം ഇന്നാണ് അദ്ദേഹം പരിയാരത്ത് ചുമതലയേൽക്കുന്നത്. സ്റ്റേഷൻ പരിധിയിലെ മോഷണ പരമ്പരക്ക് അവസാനം കുറിക്കുവാൻ മികച്ച കുറ്റാന്വേഷകനായ പി നളിനാക്ഷന് സാധിക്കുമെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156765/p-nalinakshan-has-taken-charge-as-the-ip-of-pariyaram-police-station)