---
title: "വി പി എ എം സംഘടിപ്പിച്ച ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മുസാഫിർ എംസി രാമന്തളി ജേതാക്കളായി"
english_title: "Muzaffir MC Ramantali wins All Kerala Sevens Football Tournament organized by VPAM"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156610/muzaffir-mc-ramantali-wins-all-kerala-sevens-football-tournament-organized-by-vpam"
published_at: "2023-10-24T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537f0422ec4d_Untitled-2-web.jpg"
keywords: []
---

# വി പി എ എം സംഘടിപ്പിച്ച ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മുസാഫിർ എംസി രാമന്തളി ജേതാക്കളായി

> **Lead Summary:** വി പി എ എം സ്പോർട്സ് ക്ലബ് തളിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ഏഴാമേൽ ഗേറ്റ് ഗ്രൗണ്ടിൽ വെച്ച് മൂന്നുദിവസമായി സംഘടിപ്പിക്കപ്പെട്ട ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ലിബർട്ടി സുബൈറിന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

വി പി എ എം സ്പോർട്സ് ക്ലബ് തളിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ഏഴാമേൽ ഗേറ്റ് ഗ്രൗണ്ടിൽ വെച്ച് മൂന്നുദിവസമായി സംഘടിപ്പിക്കപ്പെട്ട ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ലിബർട്ടി സുബൈറിന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

ജബ്ബാർ ഹാജി മസ്കറ്റ് ഉപഹാരം വിതരണം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി. മുഹമ്മദ് നിസാർ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി, നഗരസഭാ കൗൺസിലർ ഇ കുഞ്ഞിരാമൻ,അബ്ദു ജൗഹർ, എസ്പി. അബ്ദുള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ശ്രീധർ സുരേഷ് സ്വാഗതവും നസീർ കെ ടി നന്ദിയും പറഞ്ഞു. സ്പോൺസർമാരായ സിസ് ഗോൾഡ് എം ഡി ഹാരിസ്, സിൽക്ക് സാരീസ് എം. ഡി.കെ വി മുഹമ്മദ് കുന്നി, ജുനൈദ് എ ബി സി, ,മദനി ഷോപ്രിക്സ്,ജുനൈദ് ഐഡിയൽ ഡെക്കൊർ, ജാബിർ കെ പി ജെ, അമീർ ദുബായ് ഗേറ്റ് എന്നിവർ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചു.

16 ടീമുകൾ മത്സരിച്ച ആവേശകരമായമത്സരത്തിൽ വിജയികളായ മുസാഫിർ എം സി രാമന്തളി മിയാമിഗ്രൂപ്പ് സീതിസാഹിബിനെ ഫൈനൽ പോരാട്ടത്തി ൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4 -2ന് തോൽപ്പിച്ച് ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫി സ്പോൺസമാരായ ജബ്ബാർ ഹാജി സ്വിസ് ഗോൾഡും അഷ്‌റഫ്‌ ഗ്രാൻഡ് തേജസും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156610/muzaffir-mc-ramantali-wins-all-kerala-sevens-football-tournament-organized-by-vpam)