---
title: "ലീഗ് നേതാവും വ്യാപാരിയുമായ എം. അബ്ദുല്ല അന്തരിച്ചു "
english_title: "Abdullah passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156463/abdullah-passed-away"
published_at: "2023-10-24T12:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65376ff9e8337_Untitled-2-web.jpg"
keywords: []
---

# ലീഗ് നേതാവും വ്യാപാരിയുമായ എം. അബ്ദുല്ല അന്തരിച്ചു 

> **Lead Summary:** **പയ്യന്നൂർ: **മുസ്ലിം ലീഗ് നേതാവും പയ്യന്നൂർ ടൗണിലെ മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന വെള്ളൂർ എൽ.പി.സ്കൂളിനു സമീപം താമസിക്കുന്ന കാറമേലിലെ മൂപ്പൻ്റകത്ത് അബ്ദുല്ല നിര്യാതനായി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി, മണ്ഡലം പ്രസിഡന്റ് ജനറൽ സിക്രട്ടറി, മുസ്ലിം ലീഗ് മണ്ഡലംജനറൽ സിക്രട്ടറി പ്രവാസി ലീഗ് മണ്ഡലം ജനറൽ സിക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**പയ്യന്നൂർ: **മുസ്ലിം ലീഗ് നേതാവും പയ്യന്നൂർ ടൗണിലെ മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന വെള്ളൂർ എൽ.പി.സ്കൂളിനു സമീപം താമസിക്കുന്ന കാറമേലിലെ മൂപ്പൻ്റകത്ത് അബ്ദുല്ല നിര്യാതനായി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി, മണ്ഡലം പ്രസിഡന്റ് ജനറൽ സിക്രട്ടറി, മുസ്ലിം ലീഗ് മണ്ഡലംജനറൽ സിക്രട്ടറി പ്രവാസി ലീഗ് മണ്ഡലം ജനറൽ സിക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ മുൻസിപ്പൽ ലീഗ് വൈസ് പ്രസിഡന്റായിപ്രവർത്തിച്ചു വരികയാണ്. കാറമേലിലെ സൈനബയുടെയും പരേതനായ അഹമ്മദിന്റെയും മകനാണ്. ഭാര്യ: ബദറു ന്നീസ മക്കൾ .ശമീർ (മലേഷ്യ ), ശബീർ, ശമീന മരുമക്കൾ. നസീബ, സഹറ, റിയാസ്. സഹോദരങ്ങൾ. അമീർ അലി , മൻസൂർ, മുഹമ്മദലി, സമീറ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156463/abdullah-passed-away)