---
title: "നവകേരള സദസ്സ്: തളിപ്പറമ്പ് സംഘാടക സമിതി ഓഫീസ് തുറന്നു"
english_title: "Navakerala audience"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156254/navakerala-audience"
published_at: "2023-10-23T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536349c0f3a9_news-card.jpg"
keywords: []
---

# നവകേരള സദസ്സ്: തളിപ്പറമ്പ് സംഘാടക സമിതി ഓഫീസ് തുറന്നു

> **Lead Summary:** **തളിപ്പറമ്പ: **നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. നവംബർ 20 ന് വൈകുന്നേരം 4 മണിക്ക് ഉണ്ടപ്പറമ്പ് മൈതാനിയിലാണ് പരിപാടി നടക്കുന്നത്. നവകേരള സദസ്സ് മണ്ഡലം ചെയർമാൻ എം വി ഗോവിന്ദൻ എം എൽ എ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ: **നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. നവംബർ 20 ന് വൈകുന്നേരം 4 മണിക്ക് ഉണ്ടപ്പറമ്പ് മൈതാനിയിലാണ് പരിപാടി നടക്കുന്നത്. നവകേരള സദസ്സ് മണ്ഡലം ചെയർമാൻ എം വി ഗോവിന്ദൻ എം എൽ എ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ തളിപ്പറമ്പ് ആർ ഡി ഒ ഇ പി മെഴ്‌സി, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് സി എം കൃഷ്ണൻ, പരിയാരം പഞ്ചായത്ത്‌ പ്രസിഡണ്ട് ടി ഷീബ, വൈസ് പ്രസിഡണ്ട് പി വി ബാബുരാജൻ, നഗരസഭ കൗൺസിലർമാരായ എം പി സജീറ, ഇ കുഞ്ഞിരാമൻ, കെ എം ലത്തീഫ്, തളിപ്പറമ്പ് തഹസിൽദാർ പി സജീവൻ, ഭൂരേഖ തഹസിൽദാർ കെ ചന്ദ്രശേഖരൻ ,കെ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156254/navakerala-audience)