---
title: "പെരുമ്പയുടെ ചരിത്ര പുസ്തകം : നാട്ടുവർത്തമാനം ശിൽപ്പശാല സംഘടിപ്പിച്ചു"
english_title: "Perumba's History Book"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156161/perumbas-history-book"
published_at: "2023-10-23T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6535f003263a6_news-card.jpg"
keywords: []
---

# പെരുമ്പയുടെ ചരിത്ര പുസ്തകം : നാട്ടുവർത്തമാനം ശിൽപ്പശാല സംഘടിപ്പിച്ചു

> **Lead Summary:** പെരുമ്പിയൻസ് കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പത്തിന പരിപാടിയുടെ ഭാഗമായി പെരുമ്പയുടെ ചരിത്ര പുസ്തകം പുറത്തിറക്കുന്നു. പുസ്തക പ്രസിദ്ധീകരണത്തിന്നായി ആവശ്യമായ വിവര ശേഖരണത്തിനായി കഴിഞ്ഞ ഏതാനും ആഴ്ചകളായി പെരുമ്പയിലെ മുതിർന്നവരായ പലരേയും സമീപിച്ച് മുഖാമുഖം നടത്തി വിവരങ്ങൾ സ്വരൂപിച്ച് വരികയാണ്.

## Article Content

പെരുമ്പിയൻസ് കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പത്തിന പരിപാടിയുടെ ഭാഗമായി പെരുമ്പയുടെ ചരിത്ര പുസ്തകം പുറത്തിറക്കുന്നു. പുസ്തക പ്രസിദ്ധീകരണത്തിന്നായി ആവശ്യമായ വിവര ശേഖരണത്തിനായി കഴിഞ്ഞ ഏതാനും ആഴ്ചകളായി പെരുമ്പയിലെ മുതിർന്നവരായ പലരേയും സമീപിച്ച് മുഖാമുഖം നടത്തി വിവരങ്ങൾ സ്വരൂപിച്ച് വരികയാണ്.

പരിപാടിക്ക് പ്രകാശ് ബാബുവിനൊപ്പം ടീം പെരുമ്പിയൻസ് അംഗങ്ങളായ കെ.സി.അൻസാരി, കെ.ഖലീൽ, എം. മുജീബ്, എസ്.വി. സുബൈർ, എം.സുബൈർ, സുൽഫിക്കർ, ഫാസിൽസാലി, എം.സി.ഹനീഫ, ഷാഹുൽ, കെ.എം.ഷുഹൈബ് എന്നിവരും നേതൃത്വം നൽകി വരുന്നു.

കൂടുതൽ വിശദമായും കൃത്യമായുമുള്ള വിവരങ്ങൾ അറിയുന്നതിനായി മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയോട് കൂടി മുത്തത്തിയിലെ 'ഗസീബോ'യിൽ പെരുമ്പയിലെ മുതിർന്നവരെ പങ്കെടുപ്പിച്ച് കൊണ്ട് പെരുമ്പിയൻസ് കൂട്ടായ്മ പെരുമ്പ നാടിന്റെ ചരിത്രം കോർത്തിണക്കാൻ നാട്ടുവർത്തമാനം എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു.

പെരുമ്പയിലെ മുതിർന്നവർക്ക് ഉൽസാഹത്തോടെ കാര്യങ്ങൾ സംവദിക്കാനും പങ്ക് വെക്കാനും വേദി പ്രയോജനകരമായി. സി.വി. മുഹമ്മദലി അധ്യക്ഷം വഹിച്ചു. വി.കെ.പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കൃഷ്ണൻ,സി.വി. ഹുസൈൻ, പ്രകാശൻ, വി.കെ.ഷാഫി, എസ്.ടി.പി. ജമാൽ എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രകാശ് ബാബു മോഡറേറ്ററായിരുന്ന ചടങ്ങിൽ കെ സി അൻസാരി സ്വാഗതവും എം. സുബൈർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156161/perumbas-history-book)