---
title: "സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized free eye check up cataract surgery camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155961/organized-free-eye-check-up-cataract-surgery-camp"
published_at: "2023-10-22T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653496d517897_news-card.jpg"
keywords: []
---

# സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കെയർ പഴയങ്ങാടി ,ജില്ലാ അന്ധത നിവാരണ സമിതി, ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗം , താലൂക്ക് ആശുപത്രി പഴയങ്ങാടി , മുട്ടംപ്രാഥമികാ 1രോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9 30 മുതൽ ഉച്ചക്ക് ഒരു മണി വരെ പഴയങ്ങാടി ബീവി റോഡ് ജംഗ്ഷൻ ഷീബ ബിൽഡിങ്ങിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു .

## Article Content

കെയർ പഴയങ്ങാടി ,ജില്ലാ അന്ധത നിവാരണ സമിതി, ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗം , താലൂക്ക് ആശുപത്രി പഴയങ്ങാടി , മുട്ടംപ്രാഥമികാ 1രോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9 30 മുതൽ ഉച്ചക്ക് ഒരു മണി വരെ പഴയങ്ങാടി ബീവി റോഡ് ജംഗ്ഷൻ ഷീബ ബിൽഡിങ്ങിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു .

മാടായി ഗ്രാമപഞ്ചായത്തംഗം റിയാസ് കെ വി ഉദ്ഘാടനം ചെയ്തു. ,ഡോക്ടർ സന്ധ്യ റാം ക്യാമ്പ് വിശദീകരിച്ചു.. ചടങ്ങിൽ കെ പി അഷ്റഫ് അധ്യക്ഷനായി. കണ്ണൂർ ജില്ലാ ആശുപത്രി ഒപ്താൽമിക് സർജൻ ഡോ: സന്ധ്യാറാം, ബോധവൽകരണ ക്ലാസെടുത്തു. എസ് ശ്രീ കലകുമാരി , അഞ്ജന എം, കെ ഷാഹുൽ ഹമീദ്, കെആലികുഞ്ഞി,സി പി റഹ്മാൻ, ജയനീഷ്എന്നിവർ ആശംസകളർപ്പിച്ചു. ബി എസ് മുഹമ്മദലി സ്വാഗതവും ,അസ്‌ലാം മാസ്റ്റർ നന്ദിയും പറഞ്ഞു.. നൂറ്റിപതിനഞ്ച് പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി. 13 പേരെ തിമിര ശസ്ത്രക്രിയക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155961/organized-free-eye-check-up-cataract-surgery-camp)