---
title: "കാർഷിക മേഖലയ്ക്ക് ഉണർവേകി ഇരിങ്ങൽ വയലിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു "
english_title: "iringal ward"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155960/iringal-ward"
published_at: "2023-10-22T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65349608d2e4f_news-card.jpg"
keywords: []
---

# കാർഷിക മേഖലയ്ക്ക് ഉണർവേകി ഇരിങ്ങൽ വയലിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **പരിയാരം :**പരിയാരം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ സഹകരണത്തോടെ ഇരിങ്ങിൽ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ തരിശ് രഹിത നെൽകൃഷിക്ക് തുടക്കം കുറിച്ച്നടീൽ ഉത്സവം സംഘടിപ്പിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**പരിയാരം :**പരിയാരം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ സഹകരണത്തോടെ ഇരിങ്ങിൽ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ തരിശ് രഹിത നെൽകൃഷിക്ക് തുടക്കം കുറിച്ച്നടീൽ ഉത്സവം സംഘടിപ്പിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു തളിപ്പറമ്പ് എ ഡി എ കെ.സതീഷ് കുമാർ വിവിധ പദ്ധതി വിശദികരിച്ചു വാർഡ് മെമ്പർമാരായ പി രമണി, കെ സുനിൽകുമാർ ,കൃഷി ഓഫീസർ പി.വി. ഷീൽന മുകുന്ദൻ , കൃഷി അസി: കെ.പി.സജീവൻ എന്നിവർ പ്രസംഗിച്ചു.

സി.വി. പ്രശാന്ത് സ്വാഗതവും പാടശേഖര സമിതി പ്രസിഡന്റ് കെ തമ്പാൻനമ്പ്യാർ നന്ദിയും പറഞ്ഞു. വർഷങ്ങളായി തരിശായി കിടന്ന ഇരിങ്ങൽ വയലിലെ ഇരുപത് ഏക്കർസ്ഥലത്താണ് ജനകീയ കൂട്ടായ്മയിലൂടെ നെൽ കൃഷി ഇറക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155960/iringal-ward)